സമകാലിക മലയാളം ഡെസ്ക്
നമ്മൾ മലയാളികൾക്ക് ഇഷ്ടപ്പെട്ട ഒന്നാണ് ചക്ക.എന്നാൽ അത് മുറിച്ച് വൃത്തിയാക്കി കഴിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചാൽ ഉള്ള ഇഷ്ടം പോവും.
കാരണം ചക്ക വെട്ടുക എന്നത് എല്ലാവരേയും സംബന്ധിച്ച് അൽപം ബുദ്ധിമുട്ടുള്ള പണിയാണ്.
ചക്ക മുറിക്കുന്നതും അതിലെ പശ കയ്യിലും കത്തിയിലും പറ്റിപ്പിടിക്കുന്നതുമെല്ലാമാണ് പലരേയും ചക്ക വെട്ടാൻ മടിപ്പിക്കുന്നത്.
എന്നാൽ കൈകൾ വൃത്തികേടാകാതെയും കത്തിയിൽ പറ്റിപ്പിടിക്കാതെയും മിനിറ്റുകൾക്കുള്ളിൽ ചക്ക മുറിച്ചെടുക്കാനുള്ള ചില എളുപ്പവഴികളുണ്ട്.
ചക്ക മുറിക്കാൻ തുടങ്ങുന്നതിന് മുൻപ് കൈകളിലും കത്തിയുടെ രണ്ട് വശങ്ങളിലും നന്നായി വെളിച്ചെണ്ണ തേച്ചു പിടിപ്പിക്കുക. ഇത് ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിക്കുകയും ചക്കപ്പശ പറ്റിപ്പിടിക്കുന്നത് തടയുകയും ചെയ്യും.
ചക്ക മുറിക്കുന്ന തറയിലോ പലകയിലോ പഴയ പത്രക്കടലാസോ പ്ലാസ്റ്റിക് കവറുകളോ വിരിക്കുക. ഇത് ചക്കപ്പശ തറയിൽ പറ്റുന്നത് ഒഴിവാക്കാൻ സഹായിക്കും.
ചക്ക മുറിക്കുമ്പോൾ പശ വരുന്നുണ്ടെങ്കിൽ അത് തുടച്ചുനീക്കാൻ എണ്ണയിൽ മുക്കിയ ഒരു ചെറിയ കഷ്ണം പേപ്പറോ പഴയ തുണിയോ കയ്യിൽ കരുതുക. പശ പുറത്തുവരുന്ന ഭാഗത്തോ കത്തിയുടെ മുനയിലോ ഇടയ്ക്കിടെ അതുവെച്ച് തുടച്ചെടുക്കാം.
അബദ്ധത്തിൽ പശ കയ്യിൽ പറ്റിയാൽ വെള്ളം ഉപയോഗിച്ച് കഴുകുന്നതിന് മുൻപ് അൽപം വെളിച്ചെണ്ണയോ മറ്റ് പാചക എണ്ണയോ ഒഴിച്ച് നന്നായി തിരുമ്മുക.
ചക്ക മുറിക്കുമ്പോൾ അതിൻ്റെ നടുഭാഗത്തുള്ള ഭാഗം ആദ്യം നീക്കം ചെയ്താൽ ചക്കച്ചുളകൾ വേർത്തിരിച്ചെടുക്കാൻ വളരെ എളുപ്പമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates