വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ പാമ്പിനെ എളുപ്പം അകറ്റാം

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും വിഷപാമ്പുകളെ കാണാൻ കഴിയും.

Snake | Pinterest

ചൂടും കൂടുതലായതിനാൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നത് പതിവാണ്.

Snake | Pinterest

വീട്ടിൽ പാമ്പ് വരാതിരിക്കാൻ ചില പൊടിക്കെെകൾ ഉണ്ട്.​ അതിൽ ഒന്നാണ് ചെടി വളർത്തുന്നത്.

Snake | Pinterest

ചില പ്രത്യേക ചെടികൾ വീടിന്റെ പരിസരത്ത് നടുന്നത് പാമ്പ് വരുന്നത് തടയുന്നു.

Snake | Pinterest

ജമന്തിപ്പൂക്കൾ

ജമന്തിപ്പൂക്കളുടെ ഗന്ധം പാമ്പുകൾക്ക് ആരോചകമാണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഗന്ധം മണ്ണിൽ ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. ഇത് പാമ്പുകളെ എല്ലാം അകറ്റിനിർത്തുന്നു. അതിനാൽ ജമന്തിപ്പൂക്കൾ വീടിന് ചുറ്റും നടുന്നത് നല്ലതാണ്. കൂടാതെ ജമന്തി പൂവിലെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ സംയുക്തങ്ങൾ മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.

Marigolds | Pinterest

റോസ്‌മേരി

ജമന്തിയെ പോലെ റോസ്‌മേരിയുടെ ശക്തമായ സുഗന്ധവും പാമ്പുകൾക്ക് ഇഷ്ടമല്ല. അതിനാൽ ഇവ റോസ്‌മേരി ചെടിയുടെ അടുത്ത് നിന്ന് എപ്പോഴും അകലം പാലിക്കുന്നു.

Rosemary | Pinterest

ലെമൺ ഗ്രാസ്

മിക്ക ഉരഗങ്ങൾക്കും സിട്രസ് സുഗന്ധം ഇഷ്ടമല്ല. അതിനാൽ അവയെ അകറ്റാൻ ഇത് ഉപയോഗിക്കാം. വീടിന് ചുറ്റും ലെമൺ ഗ്രാസ് വയ്ക്കുന്നത് പാമ്പിനെ മാത്രമല്ല കൊതുകിനെയും തുരത്താൻ സഹായിക്കും.

Lemon Grass | Pinterest

സർപ്പഗന്ധി

സർപ്പഗന്ധിയുടെ വേരിനും ഇലകൾക്കുമുള്ള രൂക്ഷഗന്ധം പാമ്പുകൾക്ക് അസഹനീയമാണ്. ഇത് വീടിന്റെ അതിരുകളിൽ നടുന്നത് പാമ്പ് ഉള്ളിലേക്ക് കടക്കുന്നത് തടയുന്നു.

Indian snakeroot | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File