സമകാലിക മലയാളം ഡെസ്ക്
പഴങ്ങൾ ധാരാളമായി കഴിക്കാം എന്നു പൊതുവെ പറയുമെങ്കിലും ഒരു കാര്യം ശ്രദ്ധിക്കാനുണ്ട്, ഊർജം അഥവാ കാലറി കൂടുതലുള്ള പഴമാണോ എന്ന് അറിയണം.
പഴങ്ങളിൽ തന്നെ ഉയർന്ന കാലറിയുള്ളവയും കാലറി കുറഞ്ഞവയും ഉണ്ട്.
കാലറി കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരഭാരം വർധിക്കാം.
സാധാരണയായി നാം കഴിക്കുന്ന പഴങ്ങളിലും വിപണിയിൽ നിന്നു വാങ്ങുന്ന പഴങ്ങളിലും കാലറി കുറഞ്ഞവ ഉണ്ട്.
കാലറി കുറഞ്ഞ പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
ആപ്പിള്‍
കുറഞ്ഞ കാലറിയും ഉയർന്ന നാരുകളുമാണ് ആപ്പിളിന്റെ പ്രത്യേകത. 100 ഗ്രാം ആപ്പിളിൽ 52 കാലറിയേയുള്ളൂ. ഒരു വലിയ ആപ്പിളിലാകട്ടെ 116 കാലറിയും 5.4 ഗ്രാം നാരുകളും ഉണ്ട്. കൂടാതെ ആപ്പിൾ ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്ന പഴവുമാണ്.
ബ്ലൂബെറി
ഒരു ഗ്രാം ബ്ലൂബെറിയിൽ ഒരു കാലറിയേയുള്ളൂ ഊർജം. അര കപ്പ് ബ്ലൂബെറിയിൽ 57കാലറി ഊർജം.കൂടാതെ വൈറ്റമിൻ സിയും മാംഗനീസും ഇതിൽ ധാരാളമുണ്ട്. കൊളസ്ട്രോൾ, രക്താതിസമ്മർദം എന്നിവ കുറയ്ക്കാനും ബെറി സഹായകമാണ്.
പ്ലം
കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സും കുറഞ്ഞ കാലറിയുമാണ് പ്ലംമിന്റെ സവിശേഷത. മാത്രമല്ല, വൈറ്റമിൻ സിയും എയും ഇവയിൽ ധാരാളമുണ്ട്. ഒരു പ്ലമ്മിൽ 30 കാലറിയാണ് ഉള്ളത്.
പാഷൻ ഫ്രൂട്ട്
ഒരു ഗ്രാം പാഷൻ ഫ്രൂട്ടിൽ ഒരു കാലറിയേയുള്ളൂ. 18 ഗ്രാം പാഷൻ ഫ്രൂട്ടിലാകട്ടെ 17 കാലറി മാത്രം. നാരുകൾ, വൈറ്റമിൻ സി, വൈറ്റമിൻ എ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ സമൃദ്ധമാണ് പാഷൻ ഫ്രൂട്ട്.
കിവി
ഒരു ഗ്രാം കിവി പഴത്തിൽ ഒരു കാലറിയാണുള്ളത്.100 ഗ്രാം കിവി പഴത്തിൽ 61 കാലറി മാത്രം. വൈറ്റമിൻ സി, വൈറ്റമിൻ ഇ, ഫോളേറ്റ് എന്നിവയുടെ നല്ല ഉറവിടമാണ് കിവി. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതും കുടലിന്റെ ആരോഗ്യത്തിനുമൊക്കെ കിവി നല്ലതാണ്. ഇതിൽ ധാരാളം നാരുകളും ഉണ്ട്.
തണ്ണിമത്തൻ
100 ഗ്രാം തണ്ണിമത്തനിൽ 30 കാലറിേയയുള്ളൂ. ഉയർന്ന ജലാംശം ഉള്ളതിനാൽ ഇതു ശരീരഭാരം കുറയ്ക്കുന്നു. വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, ആന്റിഓക്സിഡന്റുകൾ എന്നിവയെല്ലാം തണ്ണിമത്തനിൽ സമൃദ്ധമായുണ്ട്.
ഓറഞ്ച്
എല്ലാ സിട്രസ് പഴങ്ങളെയും പോലെ ഓറഞ്ചിനു കാലറി കുറവാണ്. ഒരു ഗ്രാം ഓറഞ്ച് സീറോ കാലറിയാണ്. 100 ഗ്രാം ഓറഞ്ചിലാകട്ടെ 47 കാലറി മാത്രം. വൈറ്റമിൻ സി, നാരുകൾ എന്നിവ കൂടുതലായുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഓറഞ്ച് പഴമായി തന്നെ കഴിക്കണം. ജൂസ് ഒഴിവാക്കാം.
പേരയ്ക്ക
പേരയ്ക്കയിൽ കാലറി കുറവാണ്. 100 ഗ്രാം പഴുത്ത പേരയ്ക്കയിൽ 68 കാലറിയേയുള്ളൂ. ഇതു രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. വൈറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നവുമാണ്.
മസ്ക് മെലൺ
കാലറി കുറഞ്ഞ പഴമാണിത്. 100 ഗ്രാം മസ്ക് മെലണിൽ 34 കാലറി മാത്രമേയുള്ളൂ. പൊട്ടാസ്യം, വൈറ്റമിൻ സി, ഫോളേറ്റ് എന്നിവ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനു സഹായിക്കുന്ന ഈ പഴം രോഗപ്രതിരോധശക്തിയും വർധിപ്പിക്കുന്നു.
സ്ട്രോബെറി
സ്ട്രോബെറി കാലറി കുറവുള്ള പഴമാണ്, 100 ഗ്രാം സ്ട്രോബെറിയിൽ 32 കാലറി മാത്രമാണുള്ളത്. ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണിത്. സ്ട്രോബെറിയിൽ വൈറ്റമിൻ സി ധാരാളമുണ്ട്..
ബ്ലാക്ബെറി
100 ഗ്രാമിം ബ്ലാക്ബെറിയിൽ 43 കാലറി മാത്രമാണുള്ളത്. ഇതില്‍ വൈറ്റമിൻ സിയും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
പിയർ
കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സും കുറഞ്ഞ കാലറിയും ഉള്ളതാണു പിയർ ഫ്രൂട്ട്. 100 ഗ്രാം പിയർ ഫ്രൂട്ടിൽ 57 കാലറിയുണ്ട്. പിയർ ഫ്രൂട്ടിൽ വൈറ്റമിൻ സി, നാരുകൾ എന്നിവയും ധാരാളമായുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates