ക്ഷീണം അകറ്റാൻ ഈ പഴങ്ങൾ കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം.

Fruits | Pexels

ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ, ചിലപ്പോള്‍ പോഷകങ്ങളുടെയോ മറ്റോ കുറവു കൊണ്ടാകാം.

Fruits | Pexels

ഈ മഞ്ഞുകാലത്തെ ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Fruits | Pexels

അവോക്കാഡോ

അവോക്കാഡോയിൽ ധാരാളം കൊഴുപ്പും ഫൈബറും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.

Avocado | Pexels

ഓറഞ്ച്

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു.

orange | Pexels

ബ്ലൂബെറി

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ബ്ലൂബെറി. ഇതിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തെ തടയാൻ സഹായിക്കുന്നു.

Blueberry | Pexels

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ധാരാളം ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ മധുരക്കിഴങ്ങ് കഴിക്കുന്നതും ക്ഷീണം അകറ്റാന്‍ സഹായിക്കും.

Sweet Potatoes | Pexels

തണ്ണിമത്തൻ

തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. ഇത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

Watermelon | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File