സമകാലിക മലയാളം ഡെസ്ക്
വയറിലെ കൊഴുപ്പ് കുറയ്ക്കാനായി കൃത്യമായ ഡയറ്റും വ്യായാമവും പ്രധാനമാണ്
ഇതിനായി കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പയറുവര്‍ഗങ്ങള്‍
പ്രോട്ടീനും ഫൈബറും അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.
യോഗര്‍ട്ട്
പ്രോട്ടീനിന്‍റെ മികച്ച ഉറവിടമായ യോഗര്‍ട്ടും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ആപ്പിള്‍
ഫൈബര്‍ ധാരാളം അടങ്ങിയ ഒരു ഫ്രൂട്ടാണ് ആപ്പിള്‍. അതിനാല്‍ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും
ഉലുവ
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates