ഒറ്റ ദിവസം മതി; തിരുവനന്തപുരത്ത് ചുറ്റിക്കാണാവുന്ന ഒന്‍പതു സ്ഥലങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഒരു ദിവസത്തെ ലീവ് മാത്രമാണ് കയ്യിലുള്ളതെങ്കിൽ ചുറ്റിക്കറങ്ങാൻ പറ്റിയ ന​ഗരമാണ് നമ്മുടെ തിരുവനന്തപുരം.

Padmanabhaswamy Temple | Facebook

തലസ്ഥാന നഗരിയിലെത്തുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് സന്ദർശിക്കാൻ പറ്റിയ പ്രധാന സ്ഥലങ്ങൾ നോക്കാം.

Thiruvanathapuram | facebook

നേപ്പിയർ മ്യൂസിയം

എല്ലാ ടൂറിസ്റ്റുകൾക്കും രസകരമായ അനുഭവം സമ്മാനിക്കുന്ന ഒരു ഇടമാണ് ഈ മ്യൂസിയം. ചരിത്രവും കലയും കൂടിച്ചേരുന്ന മ്യൂസിയത്തിനുള്ളിൽ പുരാതന വസ്തുക്കളും ചിത്രകലകളും കാണാം.കൂടാതെ മ്യൂസിയത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും ഒരു സുവോളജിക്കൽ പാർക്കും ഉണ്ട്.

Napier Museum | Facebook

പ്രവേശന സമയം - 10 AM TO 5 PM

അവധി ദിവസം- തിങ്കൾ

പ്രവേശന ഫീസ് - 10 രൂപ(12 വയസിന് മുകളിൽ)

5 രൂപ(12 വയസ് വരെ)

25 രൂപ (ഫാമിലി)

100 രൂപ (​ഗ്രൂപ്പ്-35 വിദ്യാർത്ഥികൾ & അധ്യാപകർ )

Napier Museum | Facebook

പത്മനാഭസ്വാമി ക്ഷേത്രം

ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച വിശ്വപ്രശസ്തമായ ഹിന്ദു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. സങ്കീർണ്ണമായ കൊത്തുപണികൾ, ചുവർച്ചിത്രങ്ങൾ, ഗോപുരം എന്നിവയ്ക്ക് പേരുകേട്ട ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നുമാണ്.

Padmanabhaswamy Temple | Facebook

സമയം-പുലർച്ചെ 3:15 - ഉച്ചയ്ക്ക് 12:00, വൈകുന്നേരം 5:00 - 7:20

Padmanabhaswamy Temple | Facebook

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം

രാജ്യത്തെ പ്രമുഖ പ്രകൃതിചരിത്ര മ്യൂസിയങ്ങളിലൊന്നാണ് തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം. ഏറ്റവും ചെറിയ ഉറുമ്പ് മുതൽ ഭീമാകാരമായ തിമിംഗലം വരെയുള്ള മുഴുവൻ ജന്തുലോകത്തെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.മ്യൂസിയത്തിൽ ഒരു ലൈബ്രറിയും ഉണ്ട്. .

Natural History Museum | File

സമയം- 10 AM TO 6 PM

അവധി ദിവസം- തിങ്കൾ, ദേശീയ അവധി ദിവസങ്ങൾ

പ്രവേശന ഫീസ് - സൗജന്യം

Natural History Museum | File

ശ്രീ ചിത്ര ആർട്ട് ഗാലറി

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ആർട്ട് മ്യൂസിയമാണ് ശ്രീ ചിത്ര ആർട്ട് ഗാലറി. പെയിന്റിംഗുകൾ, ശിൽപങ്ങൾ, ഗ്രാഫിക്സ് എന്നിവയുൾപ്പെടെ പരമ്പരാഗതവും സമകാലികവുമായ ഇന്ത്യൻ കലകളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.Sri Chitra Art Gallery

Sri Chitra Art Gallery | File

പ്രവേശന സമയം - 10:00 AM TO 4:45 PM

അവധി ദിവസം- തിങ്കൾ

പ്രവേശന ഫീസ് -10 രൂപ(12 വയസിന് മുകളിൽ)

4 രൂപ(12 വയസ് വരെ)

20 രൂപ (ഫാമിലി)

150 രൂപ (​ ഗ്രൂപ്പ്-35 വിദ്യാർത്ഥികൾ & 2 അധ്യാപകർ )

Sri Chitra Art Gallery | File

കനകക്കുന്ന് കൊട്ടാരം

തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാളിന്റെ കാലത്ത് നിർമ്മിച്ച മനോഹരമായ കൊട്ടാരമാണ് കനകക്കുന്ന് കൊട്ടാരം. അതിശയകരമായ വാസ്തുവിദ്യയ്ക്കും മനോഹരമായ പൂന്തോട്ടങ്ങൾക്കും പേരുകേട്ട ഈ കൊട്ടാരം പരമ്പരാഗത കേരള വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ്.

Kanakakunnu Palace | Facebook

പ്രവേശന സമയം - 10 AM TO 5 PM

അവധി ദിവസം - തിങ്കൾ

പ്രവേശന ഫീസ് - സൗജന്യം

Kanakakunnu Palace | Facebook

പഴവങ്ങാടി ഗണപതി ക്ഷേത്രം

തിരുവനന്തപുരത്തെ പ്രശസ്തമായ ​ക്ഷേത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. ക്ഷേത്രത്തിന്റെ പ്രത്യേകത, ഗണപതിയുടെ പ്രധാന വിഗ്രഹം വലതു കാൽ മടക്കിവെച്ച നിലയിൽ ഇരിക്കുന്ന നിലയിലാണ് എന്നതാണ്.

Pazhavangadi Ganapathy Temple | Facebook

പ്രവേശന സമയം - 4:30 AM TO 10:45 AM, 5:00 PM TO 8:30 PM

Pazhavangadi Ganapathy Temple | Facebook

കുതിരമാളിക കൊട്ടാരം

പുത്തൻ മാളിക കൊട്ടാരം എന്നും അറിയപ്പെടുന്ന കുതിരമാളിക കൊട്ടാരം, തിരുവിതാംകൂർ മഹാരാജാവ് സ്വാതി തിരുനാൾ ബലരാമ വർമ്മ നിർമ്മിച്ച മനോഹരമായ ഒരു കൊട്ടാരമാണ്.

Kuthiramalika Palace | Facebook

പ്രവേശന സമയം - 9:00 AM TO 12:30 PM, 2:00 PM TO 4:45 PM

പ്രവേശന ഫീസ് - 700 രൂപ (മുതിർന്നവർ)

30 രൂപ (കുട്ടികൾ)

Kuthiramalika Palace | Facebook

ആറ്റുകാൽ ഭഗവതി ക്ഷേത്രം

സ്ത്രീകളുടെ ശബരിമ' എന്നാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ മാറി കരമനയാറിൻ്റെയും കിള്ളിയാറിൻ്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ മഹോത്സവമായ ആറ്റുകാൽ പൊങ്കാല പ്രസിദ്ധമാണ്.

Attukal Bhagavathy Temple | Facebook

പ്രവേശന സമയം - 4:30 AM TO 12:30 PM, 5:00 PM - 8:30 PM

Attukal Bhagavathy Temple | Facebook

നെയ്യാർ വന്യജീവി സങ്കേതം

കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സങ്കേതമാണ് നെയ്യാർ വന്യജീവി സങ്കേതം. സ്ലെൻഡർ ലോറിസ്, തിരുവിതാംകൂർ ആമ, ഏഷ്യൻ ആന, രാജവെമ്പാല, സ്ലോത്ത് കരടി എന്നിവയുൾപ്പെടെ വിവിധതരം വന്യജീവികളുടെ ആവാസ കേന്ദ്രമാണിത്.നെയ്യാർ ഡാമും ഈ സങ്കേതത്തിലുണ്ട്. ബോട്ടിംഗ്, ട്രെക്കിംഗ് എന്നിവയും ഇവിടെയുണ്ട്

Neyyar Wildlife Sanctuary | File

പ്രവേശന സമയം - 9:00 AM TO 4:00 AM

അവധി ദിവസം- തിങ്കൾ

പ്രവേശന ഫീസ്- 250രൂപ (മുതിർന്നവർ)

125 രൂപ (കുട്ടികൾ)

Neyyar Wildlife Sanctuary | facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File