സമകാലിക മലയാളം ഡെസ്ക്
രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന ഓഫീസ് ജോലികൾക്കിടയിൽ ഫിറ്റ്‌നസിനും ആരോഗ്യകരമായ ഭക്ഷണത്തിനും സമയം കണ്ടെത്തുക എന്നത് പലപ്പോഴും വലിയൊരു വെല്ലുവിളിയാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുന്നവരാണ് നമ്മൾ.
ജോലി സമയത്ത് ചുറുചുറുക്കോടെ ഇരിക്കാനും ഫിറ്റ്നെസ് ശ്രദ്ധിക്കാനുമായി ചില സ്മാർട്ട് ഭക്ഷണരീതികളും ഫിറ്റ്‌നസ് ടിപ്പുകളും ഇതാ.
ചെറിയ ഇടവേളകളിൽ പോഷകഗുണമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുക. ഇതിനായി ഹെൽത്തി ലഘുഭക്ഷണങ്ങളായ വറുത്ത നിലക്കടല, മഖാന , പഴങ്ങൾ, തൈര് , നട്‌സ്, സീഡ്‌സ് എന്നിവ കരുതാം.
പുറത്തുനിന്നുള്ള എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി വീട്ടിൽ നിന്ന് ലഞ്ച് കൊണ്ടുപോകുന്നത് ശീലമാക്കുക. പ്രോട്ടീൻ റോൾ, സാലഡ് ബൗൾ, ഓവർനൈറ്റ് ഓട്‌സ് എന്നിവ ഇതിനായി തിരഞ്ഞെടുക്കാം.
ജോലിത്തിരക്കിനിടയിൽ പലരും വെള്ളം കുടിക്കാൻ മറന്നുപോകാറുണ്ട്. നിർജ്ജലീകരണം ക്ഷീണത്തിനും തലവേദനയ്ക്കും കാരണമാകും. സാധാരണ വെള്ളത്തിന് പകരം നാരങ്ങയോ കക്കരിക്കയോ പുതിനയിലയോ ചേർത്ത ഇൻഫ്യൂസ്ഡ് വാട്ടർ കുപ്പിയിൽ കരുതുക.
ഫോൺ കോളുകൾ വരുമ്പോൾ സീറ്റിൽ ഇരിക്കുന്നതിന് പകരം നടന്നുകൊണ്ട് സംസാരിക്കുക.
ഓഫീസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ലിഫ്റ്റ് ഒഴിവാക്കി പടികൾ ഉപയോഗിക്കുന്നത് മികച്ചൊരു കാർഡിയോ വ്യായാമമാണ്.
ഓരോ ഒരു മണിക്കൂറിലും എഴുന്നേറ്റ് നിന്ന് കൈകാലുകൾ സ്ട്രെച്ച് ചെയ്യുന്നത് പേശീവേദനയും പുറംവേദനയും തടയാൻ സഹായിക്കും.
ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യവും പ്രധാനമാണ്. ലഞ്ച് ബ്രേക്ക് സമയത്ത് ലാപ്‌ടോപ്പിലോ ഫോണിലോ നോക്കാതെ സഹപ്രവർത്തകരുമായി സംസാരിക്കാനോ കുറച്ചു സമയം ശാന്തമായിരിക്കാനോ ശ്രമിക്കുക. ഇത് ജോലിയിലെ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates