ഈ പൊടിക്കൈകൾ ചെയ്ത് പല്ലികളെ പമ്പ കടത്താം

സമകാലിക മലയാളം ഡെസ്ക്

വീടിന്റെ ചുമരുകളിലും അടുക്കളയിലും ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവിയാണ് പല്ലികള്‍.

Lizard | Pinterest

ഭക്ഷണം, വെള്ളം, ചെറിയ പ്രാണികൾ എന്നിവയെ കണ്ടുകൊണ്ടാണ് വീടിനുള്ളിലേക്ക് പല്ലി എത്തുന്നത്.

Lizard | Pinterest

ഇവയെ തുരത്താന്‍ സുരക്ഷിതവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി പൊടിക്കൈകള്‍ പരീക്ഷിക്കാം.

Lizard | Pinterest

വിനാഗിരിയും നാരങ്ങയും

വിനാഗിരിയും നാരങ്ങയും ഒരേ അളവിൽ എടുത്ത് നന്നായി കുലുക്കിയ ശേഷം പല്ലികളിലോ അവയെ പതിവായി കാണുന്ന ഇടങ്ങളിലോ നേരിട്ട് തളിക്കുന്നത് പല്ലികളെ തുരത്തും

Vinegar and lemon | Pinterest

ശക്തമായ ഗന്ധമുള്ള എണ്ണകൾ

കര്‍പ്പൂരതുളസി അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് പോലുള്ള സുഗന്ധമുള്ള അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് ഇത്തരം ജീവികളെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

Camphor oil | Pinterest

സവാള- വെളുത്തുള്ളി

പല്ലികൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ സവാളയും വെളുത്തുള്ളിയും അരച്ച് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യാവുന്നതാണ്. വെളുത്തുള്ളിയുടെയും സവാളയുടെയും രൂക്ഷ ഗന്ധം പല്ലികൾക്ക് പറ്റാത്തവയാണ്.

Onion-garlic | Pinterest

തൂവലുകള്‍

തൂവലുകള്‍ പല്ലികളെ എപ്പോഴും വേട്ടയാടുന്ന പക്ഷികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഒരു കൂട്ടം പക്ഷിയുടെ തൂവലുകള്‍ ഒരു പൂ പാത്രത്തിലോ വീടിന്റെ പ്രവേശന സ്ഥലത്തോ ജനാലകളിലോ സൂക്ഷിക്കാന്‍ ഇവയുടെ ശല്യം കുറയും.

Feathers | Pinterest

വെള്ളം-കുരുമുളക് പൊടി

ഒരു സ്‌പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിച്ച ശേഷം പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കാം.

Pepper powder | AI Generated

കാപ്പി പൊടി-പുകയിലപ്പൊടി

പുകയിലപ്പൊടിക്കൊപ്പം കുറച്ച് കാപ്പി പൊടിയും ചേര്‍ത്ത് ചെറിയ ​ഗുളികകള്‍ തയ്യാറാക്കുക. ഇവ ജനലുകള്‍ക്കോ വാതിലിനോ സമീപം വയ്ക്കണം.

Coffee powder and tobacco powder | AI Generated

മുട്ടത്തോട്

മുട്ടത്തോടിലുള്ള ഗന്ധം പല്ലികൾക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്. മുട്ടത്തോടുകൾ പൊടിച്ച് പല്ലി കൂടുതലുള്ള ഭാ​ഗങ്ങളിൽ വിതറുക.

Eggshell | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file