സൂര്യനിൽ നിന്ന് മാത്രമല്ല ഈ ഭക്ഷണങ്ങളിൽ നിന്നും വൈറ്റമിൻ-ഡി ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യകരമായ എല്ലുകളുടെ നിർമാണത്തിനും പരിപാലനത്തിനും ശരീരത്തിന് ആവശ്യമായ പോഷണമാണ് വൈറ്റമിൻ ഡി.

പ്രതീകാത്മക ചിത്രം | Pinterest

വൈറ്റമിൻ ഡി ഉള്ളപ്പോൾ മാത്രമേ ശരീരത്തിന് എല്ലുകളെ ബലപ്പെടുത്താൻ ആവശ്യമായ കാൽസ്യം വലിച്ചെടുക്കാൻ സാധിക്കൂ.

പ്രതീകാത്മക ചിത്രം | Pinterest

സൂര്യപ്രകാശം ശരീരത്ത് ഏൽക്കുമ്പോൾ വൈറ്റമിൻ ഡി ഉൽപാദിപ്പിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ടു മാത്രം ശരീരത്തിന് ആവശ്യമായ തോതിൽ വൈറ്റമിൻ ഡി കിട്ടിക്കൊള്ളണമെന്നില്ല.

പ്രതീകാത്മക ചിത്രം | Pexels

അതിനാൽ വൈറ്റമിൻ ഡി തോത് വർധിപ്പിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

മീന്‍

വൈറ്റമിന്‍ ഡിയുടെ ഉറവിടമാണ് സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകൾ. അതിനാല്‍ ഇവ കഴിക്കുന്നത് വൈറ്റമിന്‍ ഡി ലഭിക്കാന്‍ ഗുണം ചെയ്യും. കൂടാതെ മത്തി, ചാള, ചൂര പോലുളള ഒമേഗ 3യുടെ അളവ് കൂടിയ മറ്റു മീനുകളും വൈറ്റമിന്‍ ഡിയുടെ മികച്ച സ്രോതസുകളാണ്.

Salmon fish | Pexels

മുട്ട

മുട്ടയുടെ മഞ്ഞ വൈറ്റമിന്‍ ഡിയുടെ കലവറയാണ്. കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. വൈറ്റമിന്‍ എ, ബി5, ബി12, ബി2 എന്നിവയും നിശ്ചിത അളവില്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

Eggs | Pexels

കൂണ്‍

കൂണ്‍ വൈറ്റമിന്‍ ഡിയുടെ നല്ല ഉറവിടമാണ് . പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വൈറ്റമിന്‍ ഡി,ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണം ചെയ്യും.

Mashroom | Pexels

ഫോര്‍ട്ടിഫൈഡ് ഫുഡ്

സ്വാഭാവികമായി വൈറ്റമിന്‍ ഡി-യുടെ സാന്നിധ്യമില്ലെങ്കിലും പോഷകാഹാര മൂല്യം വര്‍ദ്ധിപ്പിക്കാനായി ചില ഭക്ഷണങ്ങളില്‍ വൈറ്റമിന്‍ ഡി- ഉള്‍പ്പെടുത്തും. ഇവയാണ് ഫോര്‍ട്ടിഫൈഡ് എന്നറിയപ്പെടുന്നത്. ബദാം മില്‍ക്ക്, സോയാ മില്‍ക്ക്, ഓട്സ് മില്‍ക്ക് തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു.

പ്രതീകാത്മക ചിത്രം | pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File