വേനൽക്കാലത്ത് മുടിക്കും നൽകാം എക്സ്ട്രാ കെയർ

സമകാലിക മലയാളം ഡെസ്ക്

മുടിയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയാറാകാത്തവരാണ് ഭൂരിഭാഗം ആളുകളും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ വേനൽക്കാലത്തെ ചൂട് മുടി വരണ്ടതാക്കുന്നു.

Dry hair | Pinterest

മുടി വരണ്ട് പോകുന്നത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ നോക്കാം.

Dry hair | Pinterest

വെളിച്ചെണ്ണ

വെളിച്ചെണ്ണയിൽ വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ, എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇതിന് മികച്ച് മോയ്സ്ച്യുറൈസിങ് സവിശേഷതകളുണ്ട്. അൽപം വെളിച്ചെണ്ണ ചെറുചൂടോടെ തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 30 മിനിറ്റിനു ശേഷം വീര്യ കുറഞ്ഞ കെമിക്കൽ രഹിത ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

Coconut oil | Pinterest

കറ്റാർവാഴ

കറ്റാർവാഴ വരണ്ട ചർമ്മം മാറ്റാൻ നല്ലതാണ്. കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം.

aloe vera | Pinterest

ഒലിവ് എണ്ണ

ആൻ്റി ഓക്സിഡൻ്റുകൾ, ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഒലിവ് എണ്ണ നേരിട്ട ശിരോചർമ്മത്തിൽ ഉപയോഗിക്കാം. ഒലിവ് എണ്ണ തലയോട്ടിയിൽ പുരട്ടി 20 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

olive oil | Pinterest

ആര്യവേപ്പില

വേപ്പിലയുടെ ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ സവിശേഷതകളുണ്ട്. അതിനാൽ തലമുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇത് മികച്ച പ്രതിവിധിയാണ്. വേപ്പില അരച്ച് ഹെയർ മാസ്ക്കായി ഉപയോഗിക്കാം അല്ലെങ്കിൽ ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തലമുടി കഴുകാം.

Neem | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File