കുറഞ്ഞ ചെലവിൽ ഒരു യാത്ര പോയാലോ? അതും KSRTCയിൽ

സമകാലിക മലയാളം ഡെസ്ക്

കുറഞ്ഞ ചെലവില്‍ നാടുചുറ്റിക്കാണിക്കുന്ന 'ആനവണ്ടി'യിലെ വിനോദയാത്രകള്‍ സൂപ്പര്‍ ഹിറ്റ് ആയിരിക്കുകയാണ്.

KSRTC TOUR | Facebook

ബജറ്റ് ടൂറിസം എന്ന പേരിൽ കെ.എസ്.ആർ.ടി.സി നിരവധി ചെലവ് കുറഞ്ഞ ടൂർ പാക്കേജുകൾ യാത്രാ പ്രേമികൾ‌ക്കായി ഒരുക്കിയിട്ടുണ്ട്.

KSRTC Budget TOUR | Facebook

കെ.എസ്.ആർ.ടി.സി ഒരുക്കുന്ന ഉല്ലാസ യാത്രകളെക്കുറിച്ചറിയാം.

KSRTC Budget TOUR | Facebook

പ്രധാന പാക്കേജുകൾ

ഹിൽ സ്റ്റേഷൻ, ബീച്ച് സൈഡ്, ആരാധനാലയങ്ങൾ എന്നിങ്ങനെ വിവിധ ഇടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി യാത്രകൾ ഒരുക്കുന്നുണ്ട്.

  • മൂന്നാർ

  • മലക്കപ്പാറ

  • നെല്ലിയാമ്പതി

  • മൺറോ ഐലൻഡ്

  • വാഗമൺ

  • സാഗരറാണി

  • ആലപ്പുഴ

  • നാലമ്പല ദർശനം

  • പഞ്ച പാണ്ഡവ ദർശനം

  • ഇഞ്ചത്തൊട്ടി

KSRTC TOUR | Facebook
  • കണ്ണൂര്‍

  • കാപ്പുകാട്

  • കോവളം

  • കുമരകം

  • പൊന്മുടി

  • റോസ് മല

  • തെന്മല

  • കോട്ടയം നാലമ്പലം

  • തിരുവനന്തപുരം

  • ശബരിമല ചാർട്ടേഡ് ട്രിപ്പുകൾ

KSRTC Budget TOUR | Facebook

ഡബിൾ ഡെക്കർ

തിരുവനന്തപുരം നഗരം ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ഓപൺ ഡെക്ക് ബസ് നിരത്തിലിറക്കിയിട്ടുണ്ട്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്ര.രാവിലെ 9 മുതൽ വൈകീട്ട് 4വരെയും വൈകീട്ട് 5മുതൽ രാത്രി 10 വരെയുമാണ് സമയം

KSRTC Budget TOUR | Facebook

മൂന്നാറിലെ ഡബിൾ ഡെക്കർ ബസുകളിൽ 25 കി.മീ വരെ യാത്ര ചെയ്യാം.ദിവസം മൂന്ന് സർവിസ് നടത്തും. ലോവർ സീറ്റിൽ 200 രൂപയും അപ്പർ സീറ്റിൽ 400 രൂപയുമാണുള്ളത്. മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ലോക്ക്ഹാർട്ട് വ്യൂ പോയന്‍റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നിവ സന്ദർശിക്കും.

KSRTC Budget TOUR | Facebook

KSRTCയിൽ അന്തിയുറങ്ങാം

മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബസിൽത്തന്നെ താമസസൗകര്യവും ലഭിക്കും. ഒരാൾക്ക് 220രൂപയും ഒരു ബസ് മുഴുവനായും ബുക്ക് ചെയ്യാൻ 3760 രൂപയുമാണ്. നിലവിൽ മൂന്നാറിലും വയനാട് സുൽത്താൻ ബത്തേരിയിലുമാണ് സൗകര്യം

KSRTC Sleeper | Facebook

റസ്റ്റ് ഹൗസുകൾ

155 പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ കുറഞ്ഞ നിരക്കിൽ താമസമൊരുക്കുന്നുണ്ട്. 400 രൂപ മുതലാണ് മുറികൾ ലഭ്യമാകുന്നത്. ‌PWDയുടെ വെബ്സൈറ്റിൽ മുറികൾ ബുക്ക് ചെയ്യാനാവും.

Rest house | Facebook

ബുക്കിങ്

ബജറ്റ് ടൂറിസം പാക്കേജുകൾ കെ.എസ്.ആർ.ടി.സി ഔദ്യോഗിക വെബ്സൈറ്റായ https://www.keralartc.com/ വഴിയോ കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ബുക്ക് ചെയ്യാം. അതത് ടൂർ കോ-ഓഡിനേറ്ററുമായി ബന്ധപ്പെട്ടാൽ യാത്രയുടെ വിവരങ്ങൾ ലഭ്യമാകും.

KSRTC Budget TOUR | Facebook

യാത്രകളുടെ വിവരം കെ.എസ്.ആർ.ടി.സി ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കാറുണ്ട്. https://my.artibot.ai/budget-tour എന്ന ലിങ്ക് വഴിയും ടൂർ പാക്കേജ് മനസ്സിലാക്കാം.

KSRTC Budget TOUR | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File