കൊതുകിനെ വീട്ടിൽ നിന്നും പമ്പ കടത്താം.. ഇവ ചെയ്താൽ മതി

സമകാലിക മലയാളം ഡെസ്ക്

വൈകുന്നേരം ആകുമ്പോഴേക്കും വീടുകളിൽ കൊതുക് കൂട്ടത്തോടെ വരുന്നത് നമ്മളെല്ലാവരും അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ്.

പ്രതീകാത്മക ചിത്രം | Pexels

മലേറിയ, ചിക്കുൻ ഗുനിയ, ഡെങ്കി പനി, സിക്ക തുടങ്ങി നിരവധി അസുഖങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഈ കൊതുകുകൾ.

പ്രതീകാത്മക ചിത്രം | Pexels

കൊതുകിനെ തുരത്താൻ കൊതുക് തിരികളും, ലിക്വിഡും, കൊതുക് വലയുമൊക്കെ ഉപയോഗിച്ച് മടുത്തവരാണ് നമ്മളിൽ മിക്കവരും.

പ്രതീകാത്മക ചിത്രം | Pexels

കൊതുകിനെ തുരത്താൻ സിംപിളാണ്. ഈ പൊടിക്കൈകൾ വീട്ടിൽ ചെയ്താൽ മതി.

പ്രതീകാത്മക ചിത്രം | Pexels

കൊതുക് വരാനുള്ള സാഹചര്യത്തെ തടയുകയാണ് ആദ്യം വേണ്ടത്. വീട്ടിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാക്കാതിരിക്കുക. ഇതിൽ കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രതീകാത്മക ചിത്രം | AI Generated

ലാവണ്ടർ, റോസ്മേരി, ഇഞ്ചിപ്പുല്ല് തുടങ്ങിയ ചെടികൾ കൊതുകിനെ തുരത്തുന്നതാണ്. ഇവ മുറിക്കുള്ളിൽ വെക്കുന്നത് കൊതുകിനെ തുരത്തും.

പ്രതീകാത്മക ചിത്രം | Pexels

മിന്റ്, ഗ്രാമ്പു തുടങ്ങിയ ഔഷധ ചെടികൾ ഉപയോഗിച്ചും കൊതുകിനെ തുരത്താൻ കഴിയും.

പ്രതീകാത്മക ചിത്രം | Pexels

വീട്ടിൽ കൊതുക് കൂടുതൽ വരുന്ന ഇടങ്ങളിൽ വേപ്പെണ്ണ സ്പ്രേ ചെയ്ത് കൊടുക്കുന്നതും എളുപ്പത്തിൽ കൊതുകിനെ തുരത്താൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

അടച്ച മുറിക്കുള്ളിൽ കർപ്പൂരം കത്തിക്കുന്നത് കൊതുകുകളെ നശിപ്പിക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Freepik

ചെറുനാരങ്ങയിൽ ഗ്രാമ്പു കുത്തി മുറിയിൽ വെച്ചാൽ പിന്നെ കൊതുക് ആ പരിസരത്തേക്ക് വരില്ല. ഇതിന്റെ ഗന്ധം കൊതുകുകൾക്ക് അത്ര പറ്റാറില്ല.

പ്രതീകാത്മക ചിത്രം | AI Generated

വെളുത്തുള്ളി അരച്ച് വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ചെടുക്കുന്ന ലായനി വീടിനു ചുറ്റും തളിക്കുന്നത് കൊതുകുകളെ അകറ്റും.

പ്രതീകാത്മക ചിത്രം | Pexels

വേപ്പില അരച്ച നീരോ വേപ്പില, മഞ്ഞൾ എന്നിവയുടെ വേരുകൾ ഉണക്കി പുകയ്‌ക്കുന്നത് കൊതുകിനെ തുരത്താൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File