ഓഫീസിലെ ജോലി തിരക്കിനിടയിലും ആരോഗ്യം സംരക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

ഓഫീസ് ജോലികളിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്ന് പലരും.

പ്രതീകാത്മക ചിത്രം

എന്നാൽ നീണ്ട സമയം ഒരേ സ്ഥാനത്ത് ഇരിക്കുന്നത് ശരീരവേദന, ക്ഷീണം, ഭാരം കൂടുക, കണ്ണ് ക്ഷീണം, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

പ്രതീകാത്മക ചിത്രം

ചെറിയ ചില കാര്യങ്ങൾ ദിവസവും ശ്രദ്ധിച്ചാൽ ഓഫിസിലിരിക്കുമ്പോഴും ആരോഗ്യം സംരക്ഷിക്കാം

പ്രതീകാത്മക ചിത്രം

ചെറിയ ബ്രേക്കുകൾ എടുക്കാം

അര മണിക്കൂറോ ഒരു മണിക്കൂറോ കൂടുമ്പോൾ എഴുന്നേറ്റ് നിന്ന് ശരീരം സ്ട്രെച്ച് ചെയ്യുക. കഴിയുമെങ്കില്‍ രണ്ട് മൂന്ന് മിനിറ്റത്തേക്ക് നടക്കുക. ഇത് സന്ധികളിലെ മുറുക്കം കുറയ്ക്കും, രക്തചംക്രമണം മെച്ചപ്പെടുത്തും.

പ്രതീകാത്മക ചിത്രം

20–20–20 ഹാക്ക്

20 മിനിറ്റ് കൂടുമ്പോൾ, 20 അടി അകലെയുള്ള എന്തിലെങ്കിലും 20 സെക്കന്റ് നോക്കുക. ഇത് തലവേദന, കണ്ണ് കടച്ചിൽ, കണ്ണിലെ വരൾച്ച എന്നിവ മാറ്റാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം

പോസ്ചർ നന്നാക്കാം

നട്ടെല്ല് വളച്ച് കൂനിക്കൂടി ഇരിക്കാതെ, കാല് നിലത്ത് വച്ച്, കസേരയിൽ പുറംഭാഗം നിവർത്തിവച്ച് ഇരിക്കണം. ഇത് ശരീരത്തിലെ പല അസ്വസ്ഥതകളും വേദനയും മാറ്റും.

പ്രതീകാത്മക ചിത്രം

വെള്ളം കുടിക്കുക

തലകറക്കം, തലവേദന, ക്ഷീണം, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങൾക്കും കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ്. അതുകൊണ്ട് ഓഫിസിൽ എത്തിയാലുടൻ കുപ്പി പുറത്തെടുത്ത് വെള്ളം നിറച്ച് വയ്ക്കുക. ഇത് വെള്ളംകുടി മെച്ചപ്പെടുത്താന്‍ സഹായിക്കും

Drinking water | Meta AI Image

ഉച്ചഭക്ഷണം മെച്ചപ്പെടുത്താം

പ്രോട്ടീൻ, ഫൈബർ, കാർബ്, ഗുഡ് ഫാറ്റ് എന്നിവയെല്ലാം ചേർന്ന സമീകൃതാഹാരം കഴിക്കുക. ആരോഗ്യത്തോടെ ഇരിക്കാൻ ഈ ശീലം നല്ലതാണ്.

Lunch box | Pinterest

സ്നാക്സ് നല്ലത് വേണം

കുറഞ്ഞ അളവിൽ നട്സ്, പഴങ്ങൾ, യോഗർട്, എന്നിവ സ്നാക്സായി ഉപയോഗിക്കാം. പോപ്കോൺ, മഖാന തുടങ്ങിയവയും ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരത്തിന് ഊർജം നൽകും

Nuts | Pinterest

മധുരപാനീയങ്ങൾ നിയന്ത്രിക്കണം

ഇടയ്ക്കിടെ കോഫി കുടിക്കുക, മധുരപാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിന് പകരം വെള്ളം, മോര്, ഗ്രീൻ ടീ, ഹെർബൽ ടീ എന്നിവ കുടിക്കുന്നതാണ് നല്ലത്.

Green tea | Pinterest

നടക്കാം, സൈക്കിൾ ചവിട്ടാം

നിങ്ങളുടെ താമസസ്ഥലം ഓഫിസിന് അടുത്താണെങ്കിൽ കഴിവതും നടക്കുകയോ അല്ലെങ്കിൽ സൈക്കിളിൽ പോവുകയോ ചെയ്യാം. ഇത് ശരീരത്തിന് ആയാസം നൽകുകയും സന്ധികള്‍ അയഞ്ഞുവരാനും കൊഴുപ്പിനെ കത്തിച്ച് കളയാനും സഹായിക്കും.

പ്രതീകാത്മക ചിത്രം

ലിഫ്റ്റിന് പകരം പടികൾ കയറാം

കാലിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും പടികൾ കയറുന്നത് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Picasa

സമ്മർദം നിയന്ത്രിക്കാം

രാവിലെ മുതൽ വൈകിട്ട് വരെ ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ജീവിതത്തിൽ സമ്മർദം ഉണ്ടാകും. ധ്യാനം, ശ്വസന വ്യായാമങ്ങൾ, ജേണലിങ് പോലുള്ളവ മനസ്സ് ശാന്തമാകാൻ സഹായിക്കുന്നവയാണ്

Yoga

ഡ്യൂട്ടിയ്ക്ക് ശേഷം സ്ക്രീൻ വേണ്ട

മണിക്കൂറുകളോളം സ്ക്രീൻ നോക്കി പണിയെടുത്തുകൊണ്ടിരുന്ന വ്യക്തി വീട്ടിലെത്തിയ ശേഷവും ഫോണും ടിവിയുമൊക്കെ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ണിനും മനസ്സിനുമെല്ലാം അസ്വസ്ഥതകൾ ഉണ്ടാക്കും. ശാന്തത കിട്ടണമെങ്കിൽ സ്ക്രീൻ ടൈം ഒഴിവാക്കാം

Mobile phone using

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file