സമകാലിക മലയാളം ഡെസ്ക്
നല്ല മൊരിഞ്ഞ ചൂട് പൊറോട്ടയും ബീഫും കൂട്ടി കഴിക്കാൻ ആർക്കാണല്ലേ ഇഷ്ടമല്ലാത്തത്.
പൊറോട്ട സത്യം പറഞ്ഞാൽ മലയാളികളുടെ ദേശീയ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുകയാണ്.
പൊറാട്ട വീട്ടിൽ ഉണ്ടാക്കുമ്പോൾ ഉള്ള പ്രശ്നം നല്ല ലെയർ ലഭിക്കാൻ ഏറെ സമയം എടുത്ത് വീശിയടിക്കണം എന്നതാണ്.
എന്നാൽ പഞ്ഞി പോലത്തെ സോഫ്റ്റ് ലെയർ പൊറോട്ട അധികം വീശിയടിക്കാതെ നമുക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെ ആണെന്ന് പറഞ്ഞു തരാം.
അവശ്യ ചേരുവകൾ
മൈദപ്പൊടി- 2 കപ്പ്
ചോറ്- 1 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര- 1 ടീസ്പൂൺ
നെയ്യ് അല്ലെങ്കിൽ വെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മൈദപ്പൊടിയിലേയ്ക്ക് ചോറ് ഉപ്പ് പഞ്ചസാര എന്നവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
ഇനി മിക്സിയുടെ ഉള്ളിൽ നെയ്യ് പുരട്ടി അതിലേയ്ക്ക് തയ്യാറാക്കിയ മാവ് ചേർത്ത് നന്നായി അരച്ചെടുക്കാം.
അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റി കൈ ഉപയോഗിച്ച് കുഴയ്ക്കാം.
ഇനി മുകളിൽ കുറച്ച് നെയ്യ് പുരട്ടി അര മണിക്കൂറെങ്കിലും അടച്ചുവെച്ചതിന് ശേഷം അത് ചെറിയ ഉരുളകളാക്കി കൈ ഉപയോഗിച്ച് പരത്താം.
കട്ടി കുറച്ച് പരത്തിയ മാവ് നീളത്തിൽ കീറാം. അവ ചേർത്ത് വീണ്ടും ഉരുളകളാക്കി മുകളിൽ നെയ്യ് പുരട്ടി 15 മിനിറ്റെങ്കിലും മാറ്റി വയ്ക്കാം.
വീണ്ടും കൈ ഉപയോഗിച്ച് മാവ് പരത്തിയെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിൽ കുറച്ച് നെയ്യ് പുരട്ടി പരത്തിയെടുത്ത മാവ് അതിലേയ്ക്കു വച്ച് ഇരുവശവും വേവിച്ചെടുക്കാം.
ഇടയ്ക്ക് മുകളിൽ നെയ്യോ എണ്ണയോ കുറച്ച് പുരട്ടി കൊടുക്കാം.
ചുട്ടെടുത്ത പൊറോട്ട കൈകൾ ഉപയോഗിച്ച് നന്നായി തട്ടി ലെയറുകൾ വേർതിരിച്ചെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates