മധുരക്കിഴങ്ങ് കൊണ്ട് ഗ്ലൂട്ടൻ ഫ്രീ ബ്രൗണി തയ്യാറാക്കാം

സമകാലിക മലയാളം ഡെസ്ക്

മധുരക്കിഴങ്ങ് കൊണ്ട് പല വെറൈറ്റി വിഭവങ്ങളും ഉണ്ടാക്കാറുണ്ട്.

Sweet potato | Pinterest

വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നവും പോഷകസമൃദ്ധവുമാണ് മധുരക്കിഴങ്ങ്.

Sweet potato | Pinterest

മധുരക്കിഴങ്ങ് പോലെ എല്ലാവരുടേയും ഇഷ്ട വിഭവമാണ് ബ്രൗണി.എന്നാൽ ബ്രൗണി അത്ര ഹെൽത്തിയല്ല.

Brownies | Pinterest

പക്ഷെ ബ്രൗണിയെ നല്ല ഹെൽത്തി ​ഗ്ലൂട്ടൻ ഫ്രീയായി തയ്യാറാക്കാൻ കഴിയും ,അതും മധുരക്കിഴങ്ങ് ഉപയോ​ഗിച്ച്.എങ്ങനെയെന്ന് നോക്കാം.

Brownies | Pinterest

ആവശ്യമായ സാധനങ്ങൾ

മധുരക്കിഴങ്ങ്

ചോക്ലേറ്റ് പൗഡർ

പീനട്ട് ബട്ടർ

ശർക്കര (പാനിയാക്കിയത്)

നടസ് (മുകളിൽ വിതറാൻ ആവശ്യമായത്)

പ്രതീകാത്മക ചിത്രം | AI Generated

തയ്യാറാക്കുന്ന വിധം

ആദ്യം മധുരക്കിഴങ്ങ് മുറിച്ച് ആവിയിൽ വേവിച്ചെടുക്കണം.

പ്രതീകാത്മക ചിത്രം | Pinterest

വേവിച്ച മധുരക്കിഴങ്ങ് തൊലി കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടാം.

പ്രതീകാത്മക ചിത്രം | AI Generated

ഇതിലേക്ക് ചോക്ലേറ്റ് പൗഡറും പീനട്ട് ബട്ടറും ശർക്കര പാനിയും ചേർത്ത് നന്നായി കട്ടയില്ലാതെ അരച്ചെടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

അരച്ചെടുത്ത മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുകളിൽ നട്സും വിതറി ബേക്ക് ചെയ്തെടുക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഓവനിൽ 180 ഡിഗ്രി സെല്‍ഷ്യസില്‍ 25-30 മിനിറ്റ് ബേക്ക് ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

അടിയില്‍ ഉപ്പിട്ട ഒരു കുക്കറിലോ വലിയ പാത്രത്തിലോ ചെറിയൊരു സ്റ്റാന്‍ഡ് വെച്ച് അതിനു മുകളില്‍ പാത്രം ഇറക്കിവെച്ച് 30-40 മിനിറ്റ് കുറഞ്ഞ തീയിലും വേവിച്ചെടുക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File