സമകാലിക മലയാളം ഡെസ്ക്
മുഖത്തേയും ശരീരത്തിലേയും രോമവളര്‍ച്ച പലരുടേയും സൗന്ദര്യത്തിന് വലിയ വെല്ലുവിളി തന്നെയാണ്.
പലരും വാക്‌സിംഗ് പോലെയുള്ള വഴികളാണ് ഇതിന് പരിഹാരമായി ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഇവ പലപ്പോഴും വേദനയുണ്ടാക്കും, ഇതിന് ഉപയോഗിക്കുന്ന കെമിക്കല്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിയ്ക്കുന്നത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില സ്വാഭാവിക വാക്‌സിംഗ് ക്രീമുകള്‍ നോക്കാം.
മഞ്ഞള്‍പ്പൊടി
മഞ്ഞൾപ്പൊടി, പാലും റോസ് വാട്ടറും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഈ പേസ്റ്റ് ശരീരത്തിലെ അനാവശ്യ രോമങ്ങളുള്ള ഭാഗങ്ങളിൽ പുരട്ടുക. ഉണങ്ങിയ ശേഷം ഇത് പതിയെ ഉരച്ച് കഴുകിക്കളയാം. ആഴ്ചയിൽ മൂന്ന് തവണ ചെയ്യുന്നത് അനാവശ്യ രോമവളര്‍ച്ച ഒഴിവാക്കാന്‍ നല്ലതാണ്.
മുട്ട
മുട്ടയുടെ വെള്ളയിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ അല്ലെങ്കിൽ റൈസ് ഫ്ലോറും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് രോമം ഉള്ളിടത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിയ്ക്കുക. ഇതിന് ശേഷം ഇത് പതുക്കെ വലിച്ചെടുക്കാം.
നാരങ്ങ
2 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ നാരങ്ങാനീര്, അല്പം വെള്ളം എന്നിവ ഒരുമിച്ച് കൂട്ടിച്ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തോ ശരീരത്തിലോ പുരട്ടി 20 മിനിറ്റ് നേരം വെക്കണം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഈ പ്രക്രിയ ആഴ്ചയിൽ മൂന്ന് തവണ ചെയ്യാം.
തേൻ
ഒരു ടേബിൾസ്പൂൺ തേനും അര ടീസ്പൂൺ പുതിയ നാരങ്ങാനീരും എടുക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച് മുഖത്തെ രോമങ്ങളുള്ള ഭാഗത്ത് നേരിയതായി പുരട്ടുക. ഏകദേശം 20 മിനിറ്റ് നേരം ഇത് ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം, ഒരു വൃത്തിയുള്ള തുണി ചെറുചൂടുവെള്ളത്തിൽ മുക്കി മുഖത്തെ മിശ്രിതം മൃദുവായി തുടച്ചു മാറ്റുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates