മലയാളികളുടെ ഹൃദയം കീഴടക്കിയ കന്നട വിഭവം നീർദോശ ഉണ്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

നീർദോശയെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും. വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന ബ്രേക്ക്ഫാസ്റ്റ് കൂടിയാണിത്.

Neer Dosa | Pinterest

മലയാളികളുടെ പ്രിയപ്പെട്ട നീർദോശ ശരിക്കും ഒരു കര്‍ണാടക വിഭവമാണ്.

Neer Dosa | Pinterest

മംഗളൂരു ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈ പലഹാരം ഉപയോഗിക്കുന്നത്.

Neer Dosa | Pinterest

നല്ലൊരു നീർദോശ നമുക്കും ഈസിയായി ഉണ്ടാക്കാം.

Neer Dosa | Pinterest

ആവശ്യമുള്ള സാധനങ്ങൾ:

പച്ചരി - 2 കപ്പ്

തേങ്ങ ചിരകിയത് - ഒരു കപ്പ്

വെള്ളം, ഉപ്പ്​ -ആവശ്യത്തിന്

പ്രതീകാത്മക ചിത്രം | AI Generated

തയാറാക്കുന്ന വിധം:

മൂന്നു മണിക്കൂർ കുതിർത്തുവെച്ച പച്ചരിയും ചിരകിയ തേങ്ങയും വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ദോശയുടെ മാവിൽ നിന്ന്​ അല്‍പംകൂടി വെള്ളം ചേര്‍ത്തുവേണം മിശ്രിതം തയാറാക്കാന്‍.

പ്രതീകാത്മക ചിത്രം | Pinterest

മാവ് അരച്ചെടുത്തശേഷം ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ദോശ തവ ചൂടാക്കിയശേഷം മാവ് അതിലേക്കൊഴിച്ച് ദോശ ചുട്ടെടുക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഈ ദോശ മറിച്ചിടേണ്ട ആവശ്യമില്ല. മുകൾ വശം വെന്തു വരുമ്പോൾ അൽപ്പം വെളിച്ചണ്ണ പുരട്ടി കൊടുത്താൽ രുചിയേറും

Coconut oil | Pinterest

ചട്​ണി, ഇറച്ചിക്കറി എന്നിവയെല്ലാം നീര്‍ദോശക്കൊപ്പം ചേർത്ത്​ കഴിച്ചാൽ സൂപ്പർ.

Neer dosa | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file