നിർജ്ജലീകരണം തിരിച്ചറിയാം ഈ ചെറിയ സൂചനകളിലൂടെ

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിൽ വെള്ളം കുറയുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് കാരണം ഉണ്ടാകുന്നതാണ് നിര്‍ജ്ജലീകരണം.

പ്രതീകാത്മക ചിത്രം | Pinterest

നിര്‍ജ്ജലീകരണം പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ധാരാളം വെള്ളം കുടിക്കുക മാത്രമാണ് ഇതിന് പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര - മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്.

പ്രതീകാത്മക ചിത്രം | Pinterest

വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിർജ്ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കാം.

Dry skin | Pinterest

അമിതമായ ദാഹമാണ് നിർജ്ജലീകരണത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. 

പ്രതീകാത്മക ചിത്രം | Pinterest

മൂത്രത്തിന് കടും മഞ്ഞ നിറമോ ആംബർ നിറമോ ഉണ്ടെങ്കിൽ, ശരീരം വെള്ളം സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ജലാംശം വളരെ കുറവാണെന്നും മനസ്സിലാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മതിയായ കാരണമില്ലാതെ അമിതമായ ക്ഷീണമോ മടിയോ തോന്നുന്നത് നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതിന്റെ ലക്ഷണമാകാം. 

പ്രതീകാത്മക ചിത്രം | Pinterest

നിർജ്ജലീകരണം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. വെള്ളം കുടിക്കുന്നത് കുറയുമ്പോൾ ഏകാഗ്രതക്കുറവ്, ഓർമ്മക്കുറവ്, പെട്ടെന്ന് ദേഷ്യം വരിക, മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാവുക എന്നിവ അനുഭവപ്പെട്ടേക്കാം. 

പ്രതീകാത്മക ചിത്രം | Pinterest

ദാഹം അനുഭവപ്പെടാതിരിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നതിന്റെ തെളിവല്ല, മറിച്ച് നിങ്ങൾ നേരത്തെ തന്നെ നിർജ്ജലീകരണത്തിലാണെന്നതിന്റെ സൂചനയാകാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File