സമകാലിക മലയാളം ഡെസ്ക്
എയർകണ്ടീഷൻ ചെയ്ത മുറികളിലിരുന്ന് ദീർഘനേരം ജോലി ശരിക്കും നമ്മുടെ ശരീരത്തെ തളർത്താറുണ്ട്.
തുടർച്ചയായുള്ള എസിയിലെ ഇരുത്തം നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകുന്നു.
എസിയിലുള്ള ഇരുത്തം നമ്മുടെ ഊർജ്ജം നഷ്ടപ്പെടുത്തുന്നതിനും കാരണമാകാറുണ്ട്.
വേനൽക്കാലത്ത് ഓഫീസിൽ ഇരിക്കുമ്പോൾ ശരീരത്തിന് തണുപ്പും ഉന്മേഷവും നൽകാൻ സഹായിക്കുന്ന ഇടനേരങ്ങളിൽ കഴിക്കാൻ പറ്റുന്ന ചില പാനിയങ്ങളും ഭക്ഷണങ്ങളും നോക്കാം.
തണ്ണിമത്തൻ
വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തനോളം മികച്ച മറ്റൊന്നില്ല. 90 ശതമാനത്തിലധികം വെള്ളം അടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് പെട്ടെന്ന് തണുപ്പും വിറ്റാമിൻ എ, സി എന്നിവയും നൽകുന്നു.
വെള്ളരിക്ക-പുതിന സാലഡ്
തണുപ്പിച്ച വെള്ളരിക്ക കഷ്ണങ്ങളിൽ അല്പം പുതിനയിലയും ഉപ്പും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് ഉച്ചകഴിഞ്ഞുള്ള തളർച്ച മാറ്റാൻ സഹായിക്കും. ദഹ ശമനത്തിനും വയർ വീർക്കുന്നത് തടയാനും സഹായിക്കും.
വറുത്ത കടല
പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ലഘുഭക്ഷണമാണിത്. എണ്ണമയമുള്ള പലഹാരങ്ങൾക്ക് പകരമായി വറുത്ത കടലയും പൊരിയും ചേർത്ത് കഴിക്കുന്നത് വിശപ്പടക്കാൻ സഹായിക്കും.
ഇളനീർ
ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുന്ന പാനീയമാണ് ഇളനീർ. നിർജ്ജലീകരണവും ക്ഷീണവും തടയുന്നു.
സംഭാരം
വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് സംഭാരം. അല്പം ജീരകപ്പൊടിയും മല്ലിയിലയും ചേർത്ത് തയ്യാറാക്കുന്ന സംഭാരം അസിഡിറ്റി തടയാനും തലച്ചോറിനെ ഉന്മേഷത്തോടെ നിലനിർത്താനും സഹായിക്കുന്നു.
മുളപ്പിച്ച ധാന്യങ്ങൾ
എണ്ണയിൽ വറുത്ത പലഹാരങ്ങൾക്ക് പകരം മുളപ്പിച്ച ധാന്യങ്ങൾ ഉപയോഗിക്കാം. ഇതിൽ വെള്ളരിക്ക, തക്കാളി, ഉപ്പ്, കുരുമുളക്, നാരങ്ങാനീര് എന്നിവ ചേർത്ത് പോഷകസമൃദ്ധമായ ചാട്ട് തയ്യാറാക്കാം.
നാരങ്ങാവെള്ളം
പെട്ടെന്ന് ഉന്മേഷം നൽകുന്ന പാനീയമാണിത്. വെള്ളവും പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് തയ്യാറാക്കി ഫ്ലാസ്കിൽ കരുതിയാൽ ജോലിത്തിരക്കിനിടയിൽ എപ്പോൾ വേണമെങ്കിലും കുടിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates