സമകാലിക മലയാളം ഡെസ്ക്
താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം അലട്ടുന്നവരാണ് നമ്മളിൽ മിക്കവരും.
അതിൽ തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി.
തലയിലെ ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിവ ഒഴിവാക്കാൻ വീട്ടിൽ ചെയ്യാവുന്ന പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് പരിഹാരങ്ങൾ തയ്യാറാക്കാം.
വേപ്പില
കുറച്ച് വേപ്പിലയും ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ തലയിൽ ഈ മാസ്ക് പുരട്ടി 15-20 മിനിറ്റ് നേരം ഇടുക. ശേഷം, നിങ്ങളുടെ തലമുടി തണുത്ത വെള്ളത്തിൽ കഴുകുക. ഇത് തീർച്ചയായും നിങ്ങളുടെ ശിരോചർമ്മം പോഷിപ്പിക്കും.
തൈര്
അര കപ്പ് തൈര് എടുത്ത് നന്നായി അടിച്ചതുമായ പപ്പായയുമായി കലർത്തുക. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റ് സൂക്ഷിക്കുക, അതിനുശേഷം മുടി കഴുകുക. ഇത് താരൻ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതോടൊപ്പം ശിരോചർമ്മം ശുദ്ധീകരിക്കാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.
വെളിച്ചെണ്ണ
കുളിക്കുന്നതിനു മുമ്പ്, 3-5 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും നാരങ്ങ നീരും ചേർത്ത് നിങ്ങളുടെ ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. ഒരു മണിക്കൂറോളം ഇത് വച്ചതിനു ശേഷം, തല ഷാമ്പൂ പ്രയോഗിച്ച് കഴുകുക.
ഉലുവ
ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക.അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുത്ത് അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക.ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്ത് 30 മിനിറ്റു നേരം വയ്ക്കുക. തുടർന്ന്, ഷാംപൂ പുരട്ടി തല നന്നായി കഴുകി വൃത്തിയാക്കുക.
കറ്റാർ വാഴ
കറ്റാർ വാഴയിൽ നിന്ന് ജെൽ എടുക്കുക. ഇത് തലയിൽ നേരിട്ട് പ്രയോഗിച്ച് 15 മിനിറ്റ് നേരം മസാജ് ചെയ്യുക. മറ്റൊരു 30 മിനിറ്റ് നേരം വെറുതെ വിടുക. ശേഷം, ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
ആപ്പിൾ സിഡർ വിനാഗിരി
കുറച്ച് ആപ്പിൾ സിഡർ വിനാഗിരി എടുത്ത് തുല്യ അളവിൽ വെള്ളത്തിൽ ലയിപ്പിക്കുക, ഇത് മുടി കഴുകുന്നതിന് മുമ്പ് തലയിൽ പ്രയോഗിക്കുക. കുറഞ്ഞത് 30 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. അധിക ജലാംശം ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ മാസ്കിൽ തേൻ തുള്ളി ചേർക്കാം.
വാഴപ്പഴം
ഒരു വാഴപ്പഴം മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കാം, അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് യോജിപ്പിച്ച് മിശ്രിതമാക്കുക. ഈ മിശ്രിതം തലയിൽ പുരട്ടി മസാജ് ചെയ്ത് അഞ്ച് മുതൽ 10 മിനിറ്റ് വരെ വിടുക. ശേഷം, തല ഇളം ചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates