സമകാലിക മലയാളം ഡെസ്ക്
മുട്ട പുഴുങ്ങുമ്പോൾ ഒട്ടും പൊട്ടാതെ പെർഫെക്റ്റായി പുഴുങ്ങിയെടുക്കാൻ ഇതാ ചില എളുപ്പവഴികൾ.
ഇങ്ങനെ പരീക്ഷിച്ചാൽ മുട്ടയുടെ വെള്ള പുറത്തുവരാതെ നിങ്ങൾക്ക് മുട്ട പുഴുങ്ങിയെടുക്കാം.
ഫ്രിഡ്ജിൽ വച്ചിരിക്കുന്ന മുട്ട നേരിട്ട് തിളച്ച വെള്ളത്തിലേക്ക് ഇടാതിരിക്കുക. പുഴുങ്ങുന്നതിന് അരമണിക്കൂർ മുൻപ് മുട്ട പുറത്തുവെച്ച് അൽപം നേരം കഴിഞ്ഞ് പുഴുങ്ങുക.
മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ ഒരു ടീസ്പൂൺ വിനാഗിരി ഒഴിക്കുക. ഇത് മുട്ടത്തോടിലെ കാൽസ്യത്തെ സംരക്ഷിക്കുകയും മുട്ട പൊട്ടുന്നത് തടയുകയും ചെയ്യും.
വിനാഗിരി ഇല്ലെങ്കിൽ പകരം ഒരു ടീസ്പൂൺ ഉപ്പ് വെള്ളത്തിൽ ചേർത്താലും നല്ലതാണ്. മുട്ടത്തോട് പൊട്ടുന്നത് ഒരു പരിധിവരെ തടയാൻ ഇത് വളരെ നല്ലതാണ്.
മുട്ട പുഴുങ്ങുമ്പോൾ പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരിക്കണം. മുട്ടകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ വേണം പുഴുങ്ങാൻ.
ഉയർന്ന തീയിലിട്ട് വെള്ളം തിളപ്പിക്കരുത്. വല്ലാതെ തിളക്കുന്ന വെള്ളത്തിൽ കിടന്ന് മുട്ടകൾ പാത്രത്തിന്റെ വശങ്ങളിൽ തട്ടി പൊട്ടിപ്പോകും. ചെറിയ തീയിൽ മാത്രം പുഴുങ്ങുക.
പുഴുങ്ങി കഴിഞ്ഞയുടൻ തന്നെ മുട്ട നല്ല തണുത്ത വെള്ളത്തിലേക്കോ മാറ്റുക. ഇത് ചൂട് പെട്ടെന്ന് കുറയ്ക്കുകയും തോട് ഒട്ടിപ്പിടിക്കുന്നത് തടയുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates