വേനലിലും ഫിറ്റ്നസ് തുടരാം; പക്ഷേ ഈ കാര്യങ്ങൾ സൂക്ഷിക്കണം

സമകാലിക മലയാളം ഡെസ്ക്

വേനല്‍ക്കാലമെത്തുമ്പോള്‍ കടുത്ത ചൂടും വിയര്‍പ്പും കാരണം പലരും വ്യായാമം ഒഴിവാക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ ശരിയായ മുന്‍കരുതലുകളും സമയക്രമവും പാലിച്ചാല്‍ വേനലിലും സുരക്ഷിതമായി വ്യായാമം തുടരാം.

പ്രതീകാത്മക ചിത്രം | Pinterest

വേനല്‍ക്കാലത്ത് വ്യായാമം ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വ്യായാമത്തിന് മുമ്പ് കുറഞ്ഞത് രണ്ട് ഗ്ലാസെങ്കിലും വെള്ളം കുടിയ്ക്കണം. നാരങ്ങാവെള്ളം, സംഭാരം, കഞ്ഞിവെള്ളം, ജ്യൂസുകള്‍ മുതലായവയും കുടിയ്‌ക്കേണ്ടതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ധാരാളം ജലാംശവും ഫൈബറുമുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക

Fruit and vegetable salad | Pinterest

അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. വ്യായാമം ചെയ്യുമ്പോള്‍ ഒരുപാട് കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക

പ്രതീകാത്മക ചിത്രം | Pinterest

വര്‍ക്കൗട്ടിന് ശേഷം നന്നായി വെള്ളം കുടിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

അമിതമായി മസാല ചേര്‍ത്തതും, അമിതമായി എരിവുള്ളതും എണ്ണയില്‍ വറുത്തുപൊരിച്ച ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക

Chicken | Pinterest

സോഡകള്‍, മധുരം ചേര്‍ത്ത എനര്‍ജി ഡ്രിങ്കുകള്‍, സ്റ്റാമിന കൂട്ടാനുള്ള ഡ്രിങ്കുകള്‍ എന്നിവ ഈ സമയത്ത് പരമാവധി ഒഴിവാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഒറ്റയടിക്ക് കഠിനമായ വ്യായാമം ചെയ്യരുത്. വാമപ്പ് ചെയ്ത ശേഷം തളര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം മറ്റ് വര്‍ക്കൗട്ടുകളിലേക്ക് കടക്കുക.

Warmup Exercises | Pinterest

ഇന്‍ഡോര്‍ വര്‍ക്കൗട്ടുകളും നീന്തല്‍ ഉള്‍പ്പെടെയുള്ള വര്‍ക്കൗട്ടുകളുമാണ് ചൂടുകാലത്ത് അഭികാമ്യം.

swiming | Pinterest

ചില ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ശരീരത്തിലെ ചൂട് ഉയര്‍ത്തുന്നു. അതിനാല്‍ വേനല്‍ക്കാലത്ത് പ്രോട്ടീന്‍ ഇന്‍ടേക്ക് വല്ലാതെ കൂട്ടാതിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file