സമകാലിക മലയാളം ഡെസ്ക്
ജൂലിയൻ നാഗൽസ്മാൻ (ജർമനി)- 36 വയസുകാരനായ നാഗൽസ്മാനാണ് ഈ യൂറോ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ. നേരത്തെ ബയേൺ മ്യൂണിക്ക്, ആർബിലെയ്പ്സിഗ്, ഹോഫെൻഹെയിം ടീമുകളുടെ പരിശീലകനായിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോർഡും നാഗൽസ്മാൻ സ്വന്തമാക്കി
ഡൊമനിക്കോ ടെഡെസ്കോ (ബൽജിയം)- 38കാരനായ ടെഡെസ്കോ ഇറ്റാലിയൻ പരിശീലകനാണ്. നേരത്തെ ഷാൽക്കെ, ആർബി ലെയ്പ്സിഗ്, സ്പാർടക് മോസ്ക്കോ ടീമുകളെ പരിശീലിപ്പിച്ചു
എഡ്വേർഡ് ഇയോഡെൻസ്കു (റൊമാനിയ)- 46കാരനായ ഇയോഡെൻസ്കു 2022 മുതൽ ദേശീയ ടീം പരിശീലകനാണ്. റൊമാനിയയിലെ നിരവധി ക്ലബുകളിൽ പരിശീലകനായി
വില്ലി സഗ്നോൽ (ജോർജിയ)- മുൻ ബയേൺ മ്യൂണിക്ക് താരം. 2021 മുതൽ ദേശീയ ടീം പരിശീലകൻ. ഫ്രഞ്ചുകാരനായ മുൻ താരം ഫ്രാൻസിന്റെ വിവി പ്രായങ്ങളിലെ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. നേരത്തെ ബയേണിന്റെ താത്കാലിക പരിശീലകനുമായിരുന്നു
മുരത് യാകിൻ (സ്വിറ്റ്സർലൻഡ്)- മുൻ ബാസൽ താരവും പരിശീലകനും. സ്വിറ്റ്സർലൻഡിനായി യൂറോ കപ്പ് കളിച്ച മുൻ പരിചയവും. 2021 മുതൽ സ്വിസ് കോച്ച്