മൈ​ഗ്രെയിൻ എത്തുന്നതിനു മുൻപേ ശരീരം നൽകും ഈ മുന്നറിയിപ്പുകൾ

സമകാലിക മലയാളം ഡെസ്ക്

തലയുടെ ഒരു വശത്തുനിന്ന് മിന്നൽപ്പിണർ പോലെ തുടങ്ങുന്ന വേദന മൈ​ഗ്രെയിൻ ഇന്ന് പലരെയും തളർത്തുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഭൂരിഭാഗം പേരും കരുതുന്നത് പോലെ മൈ​ഗ്രെയിൻ എന്നത് വെറുമൊരു തലവേദന മാത്രമല്ല, മറിച്ച് അതൊരു വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡറാണ്.

പ്രതീകാത്മക ചിത്രം | Pinterest

മൈ​ഗ്രെയിൻ അതിന്റെ പൂർണ്ണരൂപത്തിൽ എത്തുന്നതിന് മുൻപേ ശരീരം ചില സൂചനകൾ നൽകാറുണ്ട്. ഈ ലക്ഷണങ്ങളെ ‘പ്രീ-മൈഗ്രേൻ’ ഘട്ടമെന്ന് വിളിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

എന്താണ് പ്രീ-മൈഗ്രേൻ ഘട്ടം?

യഥാർത്ഥ തലവേദന തുടങ്ങുന്നതിന് ദിവസങ്ങൾക്കോ മണിക്കൂറുകൾക്കോ മുൻപ് ശരീരം നൽകുന്ന ചില മാറ്റങ്ങളാണിത്. ഇവ തിരിച്ചറിഞ്ഞാൽ വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ നമുക്ക് സാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിക്കാം,

മാനസിക മാറ്റങ്ങൾ

അമിതമായ ഉത്കണ്ഠയോ, കാരണമില്ലാത്ത ദേഷ്യമോ അല്ലെങ്കിൽ കടുത്ത വിഷാദമോ അനുഭവപ്പെടുക.

പ്രതീകാത്മക ചിത്രം | Pinterest

ശരീര വേദന

കഴുത്തിലും തോളിലും അനുഭവപ്പെടുന്ന പേശീവലിവ് മൈഗ്രേന്റെ മുന്നോടിയാകാം.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണത്തോടുള്ള ആർത്തി

പ്രത്യേകിച്ച് മധുരപലഹാരങ്ങളോട് പെട്ടെന്നുണ്ടാകുന്ന താൽപര്യം ശ്രദ്ധിക്കേണ്ടതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ക്ഷീണവും ഏകാഗ്രതക്കുറവും

നല്ല ഉറക്കം ലഭിച്ചാലും പകൽ മുഴുവൻ അനുഭവപ്പെടുന്ന തളർച്ചയും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയും.

പ്രതീകാത്മക ചിത്രം | Pinterest

ദഹനപ്രശ്നങ്ങൾ

മലബന്ധം അല്ലെങ്കിൽ വയറിളക്കം പോലുള്ള അസ്വസ്ഥതകൾ മൈഗ്രേന്റെ തുടക്കമാകാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file