"നിങ്ങളുടെ കഥയാണ് നിങ്ങൾക്കുള്ളത്; അതിനെ സ്വന്തമാക്കി നിർത്തുക": മിഷേൽ ഒബാമ

സമകാലിക മലയാളം ഡെസ്ക്

“നിങ്ങളുടെ കഥയാണ് നിങ്ങൾക്കുള്ളതും എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുന്നതും. അതിനെ സ്വന്തമാക്കി നിർത്തുക” എന്നാണ് മിഷേൽ ഒബാമ പറയുന്നത്.

Michelle Obama | Pinterest

വിജയ-പരാജയങ്ങളും പോരാട്ടങ്ങളും വളർച്ചയും എന്നുതുട‍ങ്ങി നമ്മുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അവയെ മറയ്ക്കുകയോ മറ്റുള്ളവരുടെ കഥയുമായി താരതമ്യം ചെയ്യുകയോ ചെയ്യാതെ സ്വന്തം കഥയെ അംഗീകരിക്കണമെന്നാണ് മിഷേൽ ഒബാമ പറയുന്നത്.

Michelle Obama | Pinterest

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. നമ്മൾ എവിടെ നിന്നാണ് വന്നത്, എന്തെല്ലാം അനുഭവങ്ങളിലൂടെയാണ് കടന്നുപോയത് എന്നതെല്ലാം ചേർന്നതാണ് നമ്മുടെ കഥ. അതിന് മറ്റൊരാളുടെ ജീവിതവുമായി താരതമ്യം ചെയ്ത് വില നിശ്ചയിക്കേണ്ടതില്ല.

Michelle Obama | Pinterest

നമ്മുടെ കഥയിൽ പരാജയങ്ങളും തെറ്റുകളും നിരാശകളും ഉണ്ടാകും. പക്ഷേ അവയെല്ലാം ഒഴിവാക്കിയാൽ നമ്മുടെ ജീവിതത്തിന്റെ യഥാർഥ ചിത്രം നഷ്ടപ്പെടും. നമ്മെ വളർത്തിയ അനുഭവങ്ങൾക്കും നമ്മുടെ കഥയിൽ സ്ഥാനമുണ്ട്.

Michelle Obama | Pinterest

കഴിഞ്ഞുപോയ ചില കാര്യങ്ങളെക്കുറിച്ച് കുറ്റബോധമോ ലജ്ജയോ തോന്നാം. എന്നാൽ അവയെ ഇല്ലാതാക്കാൻ കഴിയില്ല. പകരം, 'ഇതും എന്റെ ജീവിതത്തിന്റെ ഭാഗമാണ്' എന്ന് അംഗീകരിക്കുന്നത് മുന്നോട്ടുപോകാൻ സഹായിക്കും.

Michelle Obama | Pinterest

നമ്മളെക്കുറിച്ച് മറ്റുള്ളവർ പല അഭിപ്രായങ്ങളും പറഞ്ഞേക്കാം. പക്ഷേ നമ്മുടെ ജീവിതത്തിലെ മുഴുവൻ അനുഭവങ്ങളും അവർക്കറിയണമെന്നില്ല. അതുകൊണ്ട് മറ്റുള്ളവരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി സ്വന്തം ജീവിതകഥ നിർവചിക്കേണ്ടതില്ല.

Michelle Obama | Pinterest

സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ വിജയങ്ങൾ മാത്രം കാണുമ്പോൾ സ്വന്തം ജീവിതം പിന്നിലാണെന്ന് തോന്നാം. എന്നാൽ നമ്മൾ കാണുന്നത് അവരുടെ കഥയിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. ഓരോരുത്തരുടെയും യാത്രയ്ക്ക് അതിന്റേതായ സമയവും വഴിയും ഉണ്ട്.

Michelle Obama | Pinterest

അമേരിക്കയുടെ മുൻ ഫസ്റ്റ് ലേ‍ഡി (അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് നൽകുന്ന പദവി)യായിരുന്ന മിഷേൽ ഒബാമ, അഭിഭാഷക, എഴുത്തുകാരി, പൊതുപ്രവർത്തക എന്നീനിലകളിലും അറിയപ്പെടുന്നു.

Michelle Obama | Pinterest

ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന 2009 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ അവർ ഫസ്റ്റ് ലേ‍ഡിയായിരുന്നു. 2018-ൽ പുറത്തിറങ്ങിയ ബിക്കമിങ് (Becoming) എന്ന ആത്മകഥയിൽ ബാല്യകാലം മുതൽ കുടുംബജീവിതവും കരിയറും വൈറ്റ് ഹൗസിലെ അനുഭവങ്ങളും ഉൾപ്പെടെ തന്റെ ജീവിതയാത്ര അവർ പങ്കുവച്ചു.

Michelle Obama | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File