
റായ് പൂര്‍: പിറന്നാളാഘോഷം കഴിഞ്ഞുവരികയായിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം. റായ്പൂരി(raipur) ലാണ് യുവാക്കള്‍ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയുടെ കൈവിരല്‍ അക്രമി കടിച്ചുമുറിക്കുകയും ചെയ്തു. പെൺകുട്ടികൾ നിലവിളിച്ചതോടെ സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.
ബിലാസ്പൂരിൽ നിന്നും കാർബയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടികളുടെ സംഘം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് യുവാക്കൾ ഇവർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത് . ആക്രമണത്തിന് പിന്നാലെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ