daily-horoscope-december-9
daily horoscope

ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍, ഭാഗ്യമുള്ള ദിവസം

നക്ഷത്രഫലം – 09-12-2025 ഡോ. പി. ബി. രാജേഷ്
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേലുദ്യോഗസ്ഥൻ നിങ്ങൾ സമർപ്പിച്ച അപേക്ഷ അംഗീകരിക്കും.കുടുംബാംഗങ്ങൾ ഒന്നിച്ചൊരു യാത്ര നടത്തും. വരുമാനത്തിൽ പുരോഗതി ഉണ്ടാകും.ആരോഗ്യത്തെ കുറിച്ച് വേവലാതി വേണ്ട.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ആഗ്രഹിച്ച വാഹനം വാങ്ങാൻ അനുയോജ്യമായ ദിവസം. വീട്ടിലെ പ്രശ്നം സുഹൃത്ത്തിന്റെ സഹാ യത്തോടെ പരിഹരിക്കും.എതിരാളിയെ ശ്രദ്ധിക്ക ണം. ഉന്നത ബന്ധങ്ങൾ ഗുണകരമാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനവുമായി ബന്ധപ്പെട്ട കാര്യത്തിൽ പുരോഗതി ഉണ്ടാകും. കമിതാക്കൾ തമ്മിൽ അഭിപ്രായ ഭിന്ന ത ഉണ്ടാകാം. ഭൂമിയിൽ നിന്നുള്ള ആദായം വർധി ക്കും. കോടതി കാര്യങ്ങൾ നീണ്ടു പോകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്ടിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടാൻ ഇടയുണ്ട്. ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും. ജോലിയിൽ മേലുദ്യേോഗസ്ഥൻ പിന്തുണ നൽകും. പുതിയ പ്രണയബന്ധം ഉടലെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസ്സ് ചർച്ചകൾ ഗുണകരമാകും. മുടങ്ങിക്കിടന്ന പ്രവർത്തികൾ പൂർത്തിയാകും. ബിസിനസ് യാത്രകൾക്ക് സാധ്യതയുണ്ട്. ചിലവുകൾ അധികമാകും. ആരോഗ്യം തൃപ്തികരമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പഠന മേഖലയിൽ നേട്ടം കൈവരിക്കും. ജോലിയിൽ പ്രശ്നങ്ങളില്ല. മികച്ച വരുമാനം ഉണ്ടാകും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം.നേരത്തെ തീരുമാനിച്ച യാത്ര മാറ്റിവെക്കേണ്ടി വരും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വീട്ടിലെ പ്രശ്നത്തിന് പരിഹാരം കാണും. സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ സമയം. പുതിയ ജോ ലിയിൽ പ്രവേശിക്കാൻ സാധിക്കും. എല്ലാ കാര്യ ങ്ങൾക്കും ആലോചിച്ചു മാത്രം മറുപടി പറയുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്.ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. നേർച്ചകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധി ക്കുക. ആരോഗ്യം തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദൈവാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഒന്നും ഉണ്ടാകില്ല. എന്നാൽ ഇന്ന് പുതിയ സംരംഭങ്ങൾക്ക് അത്ര നന്നല്ല. മനക്ലേശം ഉണ്ടാകാൻ ഇടയുണ്ട്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിയിൽ അനുകൂലമായ മാറ്റം ഉണ്ടാകും. പ്രണയിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശിർ വാദത്തോടെ തീരുമാനിക്കും.അസുഖങ്ങൾ പൂർണമായും വിട്ടുമാറും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വീട്ടിലെ കാര്യങ്ങൾ സുഗമമായി നടക്കും വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേട്ടം. ജോലിയിൽ പുതി യ ഉത്തരവാദിത്തം ലഭിക്കും. തീർത്ഥ യാത്രയിൽ പങ്കെടുക്കാൻ സാധിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ബന്ധുക്കളിൽ നിന്നും വലിയ സഹായം ലഭിക്കും. ഔദ്യോഗിക രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. കുടുംബത്തിൽ സമാധാനവും സ ന്തോഷവും നിലനിൽക്കും.

Summary

Daily horoscope december 9

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com