കൊച്ചി: സംസ്ഥാനത്ത് വാഹന ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടി രൂപ കടക്കാന്‍ സാധ്യത. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. വരുന്ന ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിന് രജിസ്റ്റര്‍ നടപടികള്‍ക്കായി വിവിധ ഓഫീസുകളിലേക്ക് നിരവധിപ്പേര്‍ ഒഴുകി എത്തുമെന്നാണ് കണക്കുകൂട്ടല്‍.
വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് 10,000 വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് ഇന്‍ഷുറന്‍സ് സര്‍വേയേഴ്സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുക എറണാകുളം ജില്ലയില്‍ നിന്നായിരിക്കും. കാരണം ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ലകളില്‍ ഒന്ന് എറണാകുളമാണ്. എറണാകുളത്ത് നിന്നുമാത്രം 400 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മാത്രം എറണാകുളം ജില്ലയില്‍ കേടുപാടുകള്‍ സംഭവിച്ച 1000 വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.
എറണാകുളത്ത് മാത്രമായി 5000 വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടുന്നത്. ഇതില്‍ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത് ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ പ്രദേശങ്ങളിലെ വാഹന ഉടമകള്‍ക്കാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates