

തിരുവനന്തപുരം: 2025-ലെ യു പി എസ് സി സിവിൽ സർവീസ് മെയിൻസ് പരീക്ഷ വിജയിച്ച് അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിലെ ഉദ്യോഗാർത്ഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി (KSCSA) പ്രത്യേക പരീശീലനം നൽകുന്നു. ‘അഡോപ്ഷൻ സ്കീം ’(Adoption Scheme) എന്ന പേരിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മാർഗ്ഗനിർദ്ദേശത്തോടുകൂടിയ അഭിമുഖ പരിശീലനം നൽകും.
അഭിമുഖത്തിനായി ഡൽഹിയിലേക്കും തിരിച്ചുമുള്ള എയർ/ട്രെയിൻ യാത്രാചെലവും അക്കാദമി വഹിക്കും. ഡൽഹിയിലെ കേരള ഹൗസിൽ സൗജന്യ താമസവും ഭക്ഷണവും അക്കാദമി ഒരുക്കും. അഭിമുഖത്തിന് മുമ്പുള്ള ആത്മവിശ്വാസം വർധിപ്പിക്കാനും ഉദ്യോഗാർത്ഥികൾക്ക് പ്രായോഗിക പരിചയം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ https://kscsa.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പകർപ്പും ആവശ്യമായ രേഖകളും അക്കാദമിയിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷകൾ ഉടൻ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു, കാരണം സീറ്റുകളുടെ എണ്ണം പരിമിതമാണ്. വിശദവിവരങ്ങൾക്ക്: 8281098863, 8281098861.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates