സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ നിയമനം; ബിരുദധാരികൾക്ക് അവസരം

ബാങ്കുകളിലോ NBFC-കളിലോ ലോൺ,ഡിപ്പോസിറ്റ് വിഭാഗങ്ങളിൽ പ്രവർത്തിച്ച് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
South Indian Bank JOBS
South Indian Bank Recruitment 2026 for Junior Officer Posts, Apply Online
Edited By:
Updated on
1 min read

സൗത്ത് ഇന്ത്യൻ ബാങ്ക് ജൂനിയർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബാങ്കിങ് മേഖലയിൽ പ്രവൃത്തി പരിചയവും ആവശ്യമാണ്. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

South Indian Bank JOBS
ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസം: ഏത് സ്ട്രീമിലുമുള്ള ബിരുദം

പ്രവൃത്തിപരിചയം: ബാങ്കുകളിലോ NBFC-കളിലോ ലോൺ,ഡിപ്പോസിറ്റ് വിഭാഗങ്ങളിൽ പ്രവർത്തിച്ച് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

പ്രായപരിധി: പരമാവധി 30 വയസ്സ് (01.08.1996 ലോ അതിനുശേഷമോ ജനിച്ചവരായിരിക്കണം).

SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെ പ്രായപരിധി ഇളവ് ലഭിക്കും.

മുൻപ് ബാങ്കിന്റെ ജൂനിയർ ഓഫീസർ വിജ്ഞാപന പ്രകാരം ഗ്രൂപ്പ് ഡിസ്കഷനിലോ പേഴ്സണൽ ഇന്റർവ്യൂവിലോ പങ്കെടുത്ത് അന്തിമ പട്ടികയിൽ ഇടംപിടിക്കാത്തവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

South Indian Bank JOBS
ഇൻഡിഗോയിൽ നിരവധി ഒഴിവുകൾ; കൊച്ചിയിൽ നിയമനം നേടാം, പ്രവൃത്തി പരിചയം വേണ്ട!

തൊഴിൽ വിവരങ്ങളും ശമ്പളവും

  • ജൂനിയർ ഓഫീസർ / ബിസിനസ് പ്രൊമോഷൻ ഓഫീസർ തസ്തികയിലാണ് നിയമനം. ഇതൊരു സെയിൽസ് ജോലിയാണ്.

  • ആദ്യഘട്ടത്തിൽ 3 വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ പിന്നീട് അസിസ്റ്റന്റ് മാനേജർ (Scale I) ആയി സ്ഥിരപ്പെടുത്താൻ പരിഗണിച്ചേക്കാം.

  • ജോലി ചെയ്യേണ്ട സ്ഥലങ്ങൾ: ഡൽഹി, മുംബൈ, പൂനെ, അഹമ്മദാബാദ് റീജിയണുകൾക്ക് കീഴിൽ. പ്രാദേശിക ഭാഷ അറിയുന്നവർക്ക് മുൻഗണന.

  • ശമ്പളം (CTC): പ്രതിവർഷം 7.85 ലക്ഷം. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

South Indian Bank JOBS
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനിയാകാം; ഡിപ്ലോമ യോഗ്യത, 60 ഒഴിവുകൾ

തെരഞ്ഞെടുപ്പ് രീതി

അപേക്ഷകൾ ആദ്യം ഷോർട്ട്ലിസ്റ്റ് ചെയ്യും. അതിന് ശേഷം ഉദ്യോഗാർഥികളെ ഗ്രൂപ്പ് ഡിസ്കഷൻ (GD), പേഴ്സണൽ ഇന്റർവ്യൂ, സൈക്കോമെട്രിക് അസസ്‌മെന്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://recruit.southindianbank.bank.in/RDC/Notification/Notification_119082026.PDF

South Indian Bank JOBS
എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://recruit.southindianbank.bank.in/RDC/

South Indian Bank JOBS
നൈനിറ്റാൾ ബാങ്കിൽ ജോലി നേടാം; 41 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത
South Indian Bank JOBS
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ
Summary

South Indian Bank Recruitment 2026 for Junior Officer Posts, Apply Online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com