സഖാവ് ട്രെയിലര്‍ എത്തി; സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം

സഖാവ് ട്രെയിലര്‍ എത്തി; സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം

യുവനടന്‍ നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം സഖാവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സഖാവ് കൃഷ്ണകുമാറായി നിവിന്‍ എത്തുന്ന ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടത്തിന്റെ ചലചിത്രവിഷ്‌കാരമാണ് സഖാവിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. 

അപര്‍ണ ഗോപിനാഥ്, ഗായത്രി, ശ്രീനിവാസന്‍, മണിയന്‍ പിള്ള രാജു, ഐശര്വ രാജേഷ് തുടങ്ങിയവരും സഖാവില്‍ അഭിനയിക്കുന്നുണ്ട്.

ഇതിനകം തന്നെ ആറ് ലക്ഷത്തിലേറെ പേര്‍ ഫേസ്ബുക്കില്‍ മാത്രം െ്രെടലെര്‍ കണ്ടു കഴിഞ്ഞു 
യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മിച്ച്, സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 15 ന് റിലീസ് ചെയ്യും. പ്രശാന്ത് പിള്ള സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജോര്‍ജ് വില്യംസാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com