അവനൊരു രക്തഹാരം അങ്ങോട്ടണിയിച്ചു കുട്ടി ഒരു രക്തഹാരം ഇങ്ങോട്ടും അണിയിച്ചു, അതെ അങ്ങനെ അവര്‍ വിവാഹിതരായി... അളിയാ, Happy Married Life.

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. അര്‍പിത സെബാസ്റ്റ്യനാണ് വധു.
അവനൊരു രക്തഹാരം അങ്ങോട്ടണിയിച്ചു കുട്ടി ഒരു രക്തഹാരം ഇങ്ങോട്ടും അണിയിച്ചു, അതെ അങ്ങനെ അവര്‍ വിവാഹിതരായി... അളിയാ, Happy Married Life.

കണ്ണൂര്‍: ''അതേ, സുഹൃത്തുക്കളെ അവനൊരു രക്തഹാരം അങ്ങോട്ടണിയിച്ചു, കുട്ടി ഇങ്ങോട്ടും അണിയിച്ചു. അങ്ങനെ അവര്‍ വിവാഹിതരായി''- ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്ന ചടങ്ങില്‍ പങ്കെടുത്ത് നീരജ് മാധവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു. രക്തഹാരമായിരുന്നില്ല ധ്യാന്‍ ശ്രീനിവാസന്‍ അര്‍പിത സെബാസ്റ്റ്യനെ അണിയിച്ചത്. തിരിച്ച് ഇങ്ങോട്ടുമല്ല. എന്നാല്‍ വളരെ ലളിതവും പരമ്പരാഗത വിവാഹരീതികളെ മാറ്റിനിര്‍ത്തിയതുമായ ചടങ്ങായതുകൊണ്ട് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ ഡയലോഗ് കടമെടുത്താണ് സുഹൃത്തായ നീരജ് മാധവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


കണ്ണൂരില്‍ നടന്ന വിവാഹചടങ്ങ് വളരെ ലളിതമായ രീതിയിലായിരുന്നു. സത്യന്‍ അന്തിക്കാട്, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങി സിനിമാമേഖലയിലുള്ളവരും പി. ജയരാജന്‍, കെ. സുധാകരന്‍ തുടങ്ങിയ രാഷ്ട്രീയമേഖലയിലുള്ളവരും നവദമ്പതികളെ ആശിര്‍വദിക്കാനായി എത്തിയിരുന്നു. നല്ല കുത്തരിച്ചോറും ജൈവ പച്ചക്കറികള്‍കൊണ്ടുണ്ടാക്കിയ സദ്യയുമായിരുന്നു വിവാഹസത്കാരത്തിനായി ശ്രീനിവാസനും കുടുംബവും ഒരുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com