ദീപാവലിക്ക് ആമിര്‍ ഖാനും രജനീകാന്തും ഏറ്റമുട്ടും; ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് പോരാട്ടമാകുമോ?

ദീപാവലിക്ക് ആമിര്‍ ഖാനും രജനീകാന്തും ഏറ്റമുട്ടും; ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് പോരാട്ടമാകുമോ?

വമ്പന്‍ പോരാട്ടത്തിനാണ് ഈ വര്‍ഷം സിനിമാ പ്രേമികള്‍ സാക്ഷിയാകാന്‍ പോകുന്നത്. ബോളീവുഡ് റിബല്‍ ബോയ് അമീര്‍ഖാന്റെ സീക്രറ്റ് സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാര്‍ രജനീകാന്തിന്റെ യന്തിരന്‍ 2.0 ഉം ദീപാവലിക്ക് തിയേറ്റെറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരുടെ എണ്ണത്തില്‍ രണ്ട് താരങ്ങളും മുന്നിലായതിനാല്‍ ഇത്തവണ ദീപാവലിക്ക് ബോക്‌സോഫീല്‍ പൊടിപാറും.

അധൈ്വത് ചന്ദന്‍ സംവിധാനവും ചെയ്യുന്ന ആമിര്‍ഖാനും, കിരണ്‍ റാവുവും ചേര്‍ന്ന് നിര്‍മിക്കുന്ന സീക്രറ്റ് സൂപ്പര്‍ സ്റ്റാര്‍ ഓഗസ്റ്റിലാകും റിലീസ് ചെയ്യുകയെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റിലീസ് ദീപാവലിയിലേക്ക് മാറ്റുകായിയിരുന്നു. ശങ്കര്‍ ഒരുക്കുന്ന യന്തിരന്‍ 2.0 ദീപാവലിക്കായിരിക്കും തിയേറ്ററിലെത്തുകയെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രജനീകാന്തിന് പുറമെ ബോളീവുഡ് താരം അക്ഷയ്കുമാറും ഈ ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

ഇംതിയാസ് അലി ഒരുക്കുന്ന ഷാറൂഖ് ഖാന്റെ ഇതുവരെ പേരിടാത്ത ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യുന്നതാണ് ആമിറിന്റെ ചിത്രം ആ ഡേറ്റില്‍ നിന്നും മാറ്റിയതെന്നാണ് ബോളീവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com