ഒന്നും രണ്ടുമല്ല നാല് തവണയാണ് ലിപികയെ തേടി ദേശീയ അവാര്‍ഡുകള്‍ എത്തിയത്

ലിപിക സിംഗ് ധാരൈ-ഫെയ്‌സ്ബുക്ക് ചിത്രം
ലിപിക സിംഗ് ധാരൈ-ഫെയ്‌സ്ബുക്ക് ചിത്രം

ലിപിക സിംഗ് ധാരൈ. ഇത്തവണ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ പേരാണിത്. കാരണങ്ങള്‍ പലതുണ്ടാകാം. എങ്കിലും ഒറീസയില്‍ നിന്നുള്ള ഈ കലാകാരിയെ സമ്മതിച്ചേ പറ്റൂ. കാരണം നാല് തവണയാണ് ലിപികയെ തേടി ദേശീയ പുരസ്‌കാരങ്ങള്‍ തേടിയെത്തിയത്.

ലിപിക സിംഗ് ധാരൈ-ഫെയ്‌സ്ബുക്ക് ചിത്രം
ലിപിക സിംഗ് ധാരൈ-ഫെയ്‌സ്ബുക്ക് ചിത്രം

അധികാര ഗര്‍വിലും സമൂഹത്തിന്റെ സവര്‍ണ മേല്‍ക്കൊയ്മയിലും തളരാതെ പോരാടി നിന്നാണ് ഈ മിടുക്കി നാല് തവണ ദേശീയ പുരസ്‌ക്കാരം നേടുന്നത്. 33 കാരിയായ ലിപിക ഒഡീഷയിലെ ആദിവാസി മേഖലയായയ ബാരിപാഡയില്‍ നിന്നുള്ള സിനിമ സംവിധായികയാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നിര്‍മിച്ച 20 മിനുട്ട് ദൈര്‍ഘ്യമുള്ള വാട്ടര്‍ഫാള്‍ എന്ന സിനിമയ്ക്കാണ് മികച്ച വിദ്യാഭ്യാസ കഥേതര ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചത്. 

കാലാവസ്ഥാ വ്യതിയാനം ഈ മേഖലയെ എങ്ങനെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സിനിമ. 2009ല്‍ ഗാരുഡ്, 2012ല്‍ ഏകാ ഗച്ഛാ ഏകാ മൈന്‍ഷാ, ഏകാ സമുദ്ര, 2013ല്‍ കന്‍കി ഒ സാപോ എന്നീ ചിത്രങ്ങള്‍ക്കും ലികയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

പൂനെ എഫ്ടിഐഐയില്‍ നിന്ന് ഓഡിയോഗ്രാഫിയില്‍ ബിരുദം നേടിയ ലിപിക ഭര്‍ത്താവിനോടൊപ്പം ഭുവനേശ്വറിലാണ് താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com