''മേങ്ങാതെ മോങ്ങീറ്റ് മടങ്ങാന്‍ ഷേണായി ബേറെ ജനിക്കണം'' ഒന്നും കിട്ടാതെ കരഞ്ഞുമടഞ്ഞാനല്ല ഷേണായി വരുന്നത്: പുത്തന്‍പണം എത്തുന്നു

''ബെട്ട്, കുത്ത്, കൊല, കിഡ്‌നാപ്പിംഗ് അങ്ങനെ യെന്തും ചെയ്യു''ന്ന കാസ്രോട്ടുകാരന്‍ നിത്യാനന്ദഷേണായി
''മേങ്ങാതെ മോങ്ങീറ്റ് മടങ്ങാന്‍ ഷേണായി ബേറെ ജനിക്കണം'' ഒന്നും കിട്ടാതെ കരഞ്ഞുമടഞ്ഞാനല്ല ഷേണായി വരുന്നത്: പുത്തന്‍പണം എത്തുന്നു

കൊച്ചി: വിവിധ സംസാരശൈലികൊണ്ട് വിസ്മയിപ്പിച്ച മമ്മൂട്ടികഥാപാത്രങ്ങള്‍ക്കൊരു പിന്തുടര്‍ച്ചക്കാരന്‍ കുമ്പളക്കാരന്‍ നിത്യാനന്ദഷേണായി. ''ബെട്ട്, കുത്ത്, കൊല, കിഡ്‌നാപ്പിംഗ് അങ്ങനെ യെന്തും ചെയ്യു''ന്ന കാസ്രോട്ടുകാരന്‍ നിത്യാനന്ദഷേണായി എത്തുന്ന പുത്തന്‍പണവുമായാണ്, ന്യൂ ഇന്ത്യന്‍ റുപ്പീ.


തൃശൂര്‍ക്കാരന്‍ അരിപ്രാഞ്ചിയെ നല്‍കിയ അതേ സംവിധായകന്‍ രഞ്ജിത്തിന്റെ പേനത്തുമ്പില്‍നിന്നുതന്നെയാണ് കാസ്രോട്ടുകാരന്‍ ഷേണായിയും വരുന്നത്. ഇന്ത്യന്‍ റുപ്പീയ്ക്കും മഞ്ഞലോഹത്തിനും ശേഷം ന്യൂ ഇന്ത്യന്‍ റുപ്പീ.
കാസര്‍ഗോഡ് ഭാഷാശൈലി ചേര്‍ത്ത് സംഭാഷണമെഴുതിയത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാറാണ്. വിഷുറിലീസിംഗായി മമ്മൂട്ടിചിത്രമായി പുത്തന്‍പണമെത്തുമ്പോള്‍ മത്സരിക്കേണ്ടിവരുന്നത് മമ്മൂട്ടിയുടെതന്നെ ഗ്രേറ്റ് ഫാദറിനോടാണ്.


കാസര്‍ഗോഡ്, കൊച്ചി, രാമേശ്വരം, ഗോവ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച പുത്തന്‍പണം ത്രീ കളര്‍ സിനിമാകമ്പനിയാണ് നിര്‍മ്മിക്കുന്നത്. സംവിധാനത്തിനുപുറമെ നിര്‍മ്മാണത്തിലും രഞ്ജിത് കൈവയ്ക്കുന്നു. അബ്രഹാം മാത്യു, അരുണ്‍ നാരായണന്‍ എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍. ഓംപ്രകാശാണ് ക്യാമറ ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനവും അച്ചു രാജാമണി പശ്ചാത്തല സംഗീതവും ചെയ്തിരിക്കുന്നു.


മമ്മൂട്ടിയ്ക്കു പുറമെ, സിദ്ദീഖ്, മാമുക്കോയ, ഇന്ദ്രന്‍സ്, സായ്കുമാര്‍, രണ്‍ജിപണിക്കര്‍, ഇനിയ, ഷീലു അബ്രഹാം തുടങ്ങിയവര്‍ അഭിനയിക്കുന്നു. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, കൊച്ചി, കോട്ടയം, തിരുവനന്തപുരം സംസാരശൈലികള്‍ പുത്തന്‍പണത്തില്‍ ഓരോ കഥാപാത്രങ്ങളായിത്തന്നെ എത്തുന്നുണ്ട്. കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി രണ്ടും കല്‍പ്പിച്ചുതന്നെയാണ് വരുന്നത്. ''മേങ്ങാതെ മോങ്ങീറ്റ് മടങ്ങാന്‍ ഷേണായി ബേറെ ജനിക്കണം''. തീരുമാനിച്ചുറപ്പിച്ച് പുറപ്പെട്ടവന്റെ ആത്മധൈര്യത്തിന്റെ സ്വരമേറെയുണ്ട് നിത്യാനന്ദഷേണായിയുടെ വാക്കുകള്‍. ബാക്കി കണ്ടറിയാം.
ട്രെയിലര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com