പുലിമുരുകന്റെ മാല ലേലത്തില്‍ വിറ്റു: പൊന്നിന്‍വിലയ്ക്ക്

വില്ലന്‍ എന്ന സിനിമയില്‍ ഉപയോഗിക്കുന്ന കൂളിംഗ് ഗ്ലാസ് ലേലത്തില്‍ വയ്ക്കുമെന്ന് മോഹന്‍ലാല്‍
പുലിമുരുകന്റെ മാല ലേലത്തില്‍ വിറ്റു: പൊന്നിന്‍വിലയ്ക്ക്

കൊച്ചി: പുലിമുരുകന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അണിഞ്ഞ പുലിനഖമാല ലാല്‍ സ്റ്റോര്‍ വഴി ലേലത്തില്‍ വിറ്റു. ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക് വ്യവസായിയായ മാത്യു ജോസാണ് പുലിനഖമാല സ്വന്തമാക്കിയത്. മോഹന്‍ലാല്‍ മാത്യുവിന്റെ കഴുത്തില്‍ അണിയിച്ചുകൊണ്ടായിരുന്നു മാല കൈമാറിയത്.
സിനിമകളില്‍ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ഉപയോഗിച്ച പല സാധനങ്ങളും ഇതുപോലെ ലേലം ചെയ്യാനാണ് പരിപാടി. മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദ കംപ്ലീറ്റ് ആക്ടര്‍.കോമിന്റെ നോണ്‍ പ്രോഫിറ്റബിള്‍ ഇ കൊമേഴ്‌സ് പോര്‍ട്ടലായ ലാല്‍ സ്‌റ്റോര്‍ വഴിയായിരുന്നു ലേലം.
ലാല്‍ സ്‌റ്റോര്‍ വഴി ലേലം ചെയ്ത് കിട്ടുന്ന തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുക. വില്ലന്‍ എന്ന സിനിമയില്‍ ഉപയോഗിക്കുന്ന കൂളിംഗ് ഗ്ലാസ് ലേലത്തില്‍ വയ്ക്കുമെന്ന് മോഹന്‍ലാല്‍ ഇപ്പോള്‍ത്തന്നെ വ്യക്തമാക്കി.
പുലിമുരുകന്റെ കൃത്രിമമായി പുലിപ്പല്ല് കെട്ടിയുണ്ടാക്കിയ മാല ലേലത്തില്‍ വാങ്ങിയ മാത്യു ജോസ് ബഹ്‌റൈനില്‍ ബിസിനസ് നടത്തുന്ന കൊച്ചിക്കാരനാണ്. സന്നദ്ധ പ്രവര്‍ത്തനത്തിനായാണ് ഈ തുക ഉപയോഗിക്കുന്നത് എന്നതുതന്നെയാണ് ഇത്രയും വില കൊടുത്ത് മാല സ്വന്തമാക്കാനുള്ള ഒരു കാരണമെന്ന് മാത്യുജോസ് പറഞ്ഞു.
മോഹന്‍ലാലിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ലാല്‍ സ്റ്റോര്‍ വഴി ലഭിക്കും. അടുത്തുതന്നെ മോഹന്‍ലാലിന്റെ കൈയ്യൊപ്പോടെയുള്ള ടീഷര്‍ട്ടുകള്‍ ലാല്‍ സ്റ്റോര്‍ വഴി ലഭിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com