ബാഹുബലിയേയും രാജമൗലിയേയും വാനോളം പുകഴ്ത്തി വെങ്കയ്യ നായിഡുവും

രാജ്യത്തെ തിയേറ്ററുകളില്‍ കളക്ഷന്‍ റക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ബാഹുബലി-2 വിനും സംവിധായകന്‍ എസ്എസ് രാജമൗലിക്കും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയുടെ അഭിനന്ദനങ്ങള്‍.
ബാഹുബലിയേയും രാജമൗലിയേയും വാനോളം പുകഴ്ത്തി വെങ്കയ്യ നായിഡുവും

ന്യൂഡെല്‍ഹി: രാജ്യത്തെ തിയേറ്ററുകളില്‍ കളക്ഷന്‍ റക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ബാഹുബലി-2 വിനും സംവിധായകന്‍ എസ്എസ് രാജമൗലിക്കും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിനന്ദനങ്ങള്‍. ബാഹുബലി കണ്ടെന്നും അതൊരു ദൃശ്യ വിരുന്നായിരുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് പുതിയ മാനങ്ങള്‍ നല്കിയ വിലമതിക്കാനാവാത്ത ചിത്രമാണ് ബാഹുബലി. ഹോളിവുഡ് ചിത്രങ്ങളുടെ കൂടെ നില്‍ക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ സംവിധായകന്‍ എ.എസ്.രാജമൗലിക്കും മന്ത്രിയുടെ ഹാര്‍ദമായ പ്രശംസ ലഭിച്ചു. ഇന്ത്യന്‍ സിനിമയുടെ അതിര്‍വരമ്പുകള്‍ തകര്‍ത്ത സംവിധായകനാണ് രാജമൗലിയെന്നു പറഞ്ഞ കേന്ദ്രമന്ത്രി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ മുഴുവനും അഭിനന്ദിക്കുകയും ചെയ്തു.

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി. ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ തന്നെ ഇത് 
റെക്കോര്‍ഡ് ആണ്. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷന്‍ 50 കോടിയായിരുന്നു. മന്ത്രിയെ പോലെ തന്നെ സിനിമാ ലോകം മൊത്തം ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 കണ്ട് ഞെട്ടിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com