ഏഴു സുന്ദരികളില്‍ ഒരു സുന്ദരിയെ രക്ഷിച്ചെന്നു ദുല്‍ഖര്‍ സല്‍മാന്‍

ഏഴു സുന്ദരികളില്‍ ഒരു സുന്ദരിയെ രക്ഷിച്ചെന്നു ദുല്‍ഖര്‍ സല്‍മാന്‍

സിനിമാ ലോകവും വാഹനങ്ങളും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ചു മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ. വമ്പന്‍ കാര്‍ ശേഖരമാണ് മമ്മുട്ടിക്കുള്ളത്. അപ്പോള്‍ പിന്നെ മകനും സ്വപ്രയത്‌നത്താല്‍ മലയാള സിനിമിയല്‍ പുതിയൊരു ഇടം കണ്ടെത്തുകയും ചെയ്ത ദുല്‍ഖര്‍ സല്‍മാനും വാഹനങ്ങളോടുള്ള പ്രിയം കുറയരുതല്ലോ.

സിനിമയുടെ തിരക്കുകള്‍ക്കിടയിലും തന്റെ കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ചു തുറന്നു പറയാന്‍ ദുല്‍ഖര്‍ സമയം കണ്ടെത്തി. തന്റെ ഫെയ്‌സ്ബുക്കിലൂടെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പഴയകാല പടക്കുതിര ബെന്‍സിനെ സ്വന്തമാക്കിയ എക്‌സൈറ്റ്‌മെന്റിലാണ് താരം പോസ്റ്റിട്ടിരിക്കുന്നത്.

വാഹനങ്ങളോടുള്ള അഭിനിവേശം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചാല്‍ ആളുകളെന്തു വിചാരിക്കുമെന്ന ടെന്‍ഷനാണ് ദുല്‍ഖര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കാത്തത്. ഇങ്ങനെയാണ് പോസ്റ്റ് തുടങ്ങുന്നതും. 

വാഹനങ്ങളുമായി ബന്ധപ്പെട്ട് ഓര്‍മവെച്ചതു മുതല്‍ മെഴ്‌സിഡസിന്റെ w123 കാറുകളോടൊരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഏഴു സുന്ദരികളെ രക്ഷിക്കാനുള്ള അവസരം കൈവന്ന ഒരു ഭാഗ്യവാനാണ് താന്‍ എന്നും ദുല്‍ഖര്‍ പറയുന്നു.

ഒരു കാലത്ത് സിനിമകളില്‍ സജീവമായിരുന്നു ഈ മോഡല്‍ കാറുകള്‍. പിന്നീട് സാമ്രാജ്യം സിനിമയില്‍ ബാപ്പ ബെന്‍സ് 250ല്‍ കസറുന്നതു കണ്ടപ്പോള്‍ പ്രേമം അതിനോടായി. വാഹന ലോകവുമായി അടുത്തു പരിചയമുള്ള ഒരു ചെന്നൈ കുടുംബത്തില്‍ ഇത്തരം ഒരു കാറുണ്ടെന്നറിഞ്ഞു അന്വേഷിച്ചു. 80 കളില്‍ കുടുംബത്തിലെ മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന കാറായിരുന്നു അത്. അദ്ദേഹത്തിന്റെ കാലശേഷം കാര്‍ മറ്റൊരാള്‍ക്കു വിറ്റു. ഇയാളാകട്ടെ അതൊരു റോഡ് സൈഡില്‍ കൊണ്ടിട്ടു കാര്യമായി നോക്കിയില്ല.

വര്‍ഷങ്ങളുടെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഈ കാര്‍ കണ്ടെത്തുമ്പോള്‍ പൊടിയും തുരുമ്പുമായി നശിച്ചിരിക്കുന്നു. എങ്കിലും അതിനു ജീവനുണ്ടായിരുന്നു. ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം അതിജീവിച്ച കഥയും ഈ കാറിനു പറയാനുണ്ട്. പിന്നെ ഒന്നും നോക്കിയില്ല, പണ്ടെങ്ങോ ഉള്ളില്‍ കയറിയ കാറിനെ സ്വന്തമാക്കാന്‍ തന്നെ തീരുമാനിച്ചു. അവളിപ്പോള്‍ പുനര്‍ജനിച്ചിരിക്കുന്നു. പഴയആ ക്ലാസിക് ബ്യൂട്ടിയോടെ. TME 250. 

പുതിയ കാറുകളേക്കാള്‍ സഞ്ചാര സുഖം നല്‍കുന്ന തന്റെ പഴയ കാറിനെ കുറിച്ചു ദുല്‍ഖറിനു വാക്കുകള്‍ തീരുന്നില്ല. 1981 മോഡല്‍ മെഴ്‌സഡീസ് ബെന്‍സ് 250ല്‍ ആറ് സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എന്‍ജിനാണ് കാറില്‍ ഉപയോഗിക്കുന്നത്.

സംഗതി ബെന്‍സായതിനാലും ചെയ്തതു ദുല്‍ഖറായതിനാലും പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഹിറ്റായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com