എന്നേയും കാണിക്കാമോ? ലൈവിനിടയില്‍ ഹണി റോസിനോട് യാത്രക്കാരന്‍

ഉടനെ ഹണി റോസ് ഫോണ്‍ തിരിച്ചു ആ വിരുതന് നേര്‍ക്ക്
എന്നേയും കാണിക്കാമോ? ലൈവിനിടയില്‍ ഹണി റോസിനോട് യാത്രക്കാരന്‍

ചങ്ക്‌സ് സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയതിന്റെ എക്‌സൈറ്റ്‌മെന്റിലായിരുന്നു നായിക ഹണി റോസ്. എക്‌സൈറ്റ്‌മെന്റ് ആരാധകരുമായി പങ്കുവയ്ക്കാന്‍ താരം ഫേസ്ബുക്ക് ലൈവിലുമെത്തി. 

കാറിലിരുന്നു സിനിമയുടെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്നതിന് ഇടയില്‍ മറ്റൊരു ബൈക്ക് യാത്രക്കാരനെത്തി എന്നേയും കൂടി ലൈവില്‍ കാണിക്കുമോയെന്ന് ചോദ്യം. ഉടനെ ഹണി റോസ് ഫോണ്‍ തിരിച്ചു ആ വിരുതന് നേര്‍ക്ക്. ഒപ്പം സൂക്ഷിച്ച് ഓടിച്ച് പോകാന്‍ ഉപദേശവും.

പടം കണ്ട് മടങ്ങവെ അച്ഛനും അമ്മയ്ക്കും ഒപ്പം ഇരുന്നായിരുന്നു ലൈവ് വീഡിയോ. കുറച്ച് കഴിഞ്ഞപ്പോള്‍ ഹണി റോസിന്റെ അസിസ്റ്റന്റിനും ലൈവില്‍ വരണമെന്ന് ആഗ്രഹം. പിന്നെ ഫോണ്‍ വണ്ടിയോടിക്കുന്ന ഡ്രൈവര്‍ക്ക് നേരെയും ഹണി തിരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com