Nayantara is a very important film

Do you know how many screenwriter script writers create?
Nayantara is a very important film

If you come back it should come back. Nayantara is the beauty of the ladies who have not received much pictures of her. Do you know how the script writers are shaping up? 

ഒരു കാലഘട്ടം നയന്‍സിന് തിരിച്ചടികളുടേത് മാത്രമായിരുന്നു. വ്യക്തി ജീവിതത്തിലും മറ്റും നിരവധി പ്രശ്‌നങ്ങള്‍ മലയാളി സുന്ദരിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും തളരാതെ താരം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഇവരുടെ കയ്യില്‍ ഭദ്രമായി. 2015ലെ മായയെന്ന ഹൊറര്‍ ചിത്രത്തിലെ അഭിനയമാണ് നയന്‍സിന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കിയത്.

മായയുടെ വിജയത്തിനു ശേഷം നായകന്‍മാരില്ലാത്ത നിരവധി ചിത്രങ്ങളിലാണ് നയന്‍സിന് അവസരം ലഭിച്ചത്. മലയാളം പോലെയല്ല തമിഴ് ചലച്ചിത്രമേഖല, അവിടെ നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെ കുറവായിട്ടും നയസിന് വേണ്ടി ചിത്രങ്ങളിറങ്ങി. നാനും റൗഡി താന്‍ എന്ന തമിഴ് ചിത്രവും പുതിയ നിയമം എന്ന മലയാള ചിത്രവും മികച്ച നടിക്കുള്ള ഇരുഭാഷകളിലെയും ഫിലിം ഫെയര്‍ പുരസ്‌ക്കാരങ്ങളാണ് നടിക്ക് സമ്മാനിച്ചത്. ഇൗ വര്‍ഷം നായകനില്ലാതെ നയന്‍താര അഭിനയിച്ച ഡോറ എന്നൊരു ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന അനേകം ചിത്രങ്ങള്‍ ഇനിയുമുണ്ട്.

കൊലയുതിര്‍ കാലം, ആരം, വേലൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിലെല്ലാം മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്യുന്നത്. കൂടാതെ ഒട്ടേറെ തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലും നയന്‍സിനെ നായികയായി പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച കോ കോ എന്ന പുതുമുഖ സംവിധായക ചിത്രത്തിലും താരത്തിന് നായകനില്ല. 

താരമൂല്യം കൂടുംതോറും പ്രതിഫലവും കൂടുമല്ലോ.. മൂന്ന്, നാല് കോടി രൂപയൊക്കെയാണ് താരത്തിന്റെ പ്രതിഫലമെന്നാണ് തെന്നിന്ത്യയിലെ സംസാരം. അപ്പോള്‍ അക്കാര്യത്തിലും നയന്‍സ് പിറകിലല്ല. നായകന്‍മാര്‍ പ്രതിഫലം കൂടുതല്‍ വാങ്ങുന്നതില്‍ കുഴപ്പമൊന്നും കണ്ടെത്താന്‍ കഴിഞ്ഞെല്ലെങ്കിലും ഏതെങ്കിലും നായികമാര്‍ അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും സിനിമാലോകത്തുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും കണ്ണുകടി തുടങ്ങുമല്ലോ.. തമിഴില്‍ നയന്‍താരയ്ക്ക് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനെക്കാളും പ്രതിഫലമുണ്ട്. പക്ഷേ മലയാളത്തില്‍ അഭിനയിക്കാന്‍ താരം അധികം പ്രതിഫലമൊന്നും വാങ്ങുന്നില്ലായെന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയനിയമം എന്ന ചിത്രമായിരുന്നു നയന്‍സിന്റെ ഒടുവിലത്തെ മലയാള ചിത്രം.

A recent shocking news has come out of South Indian market as a reflection. On the other hand, the debate was handed over Rs 5 crore to acting in an ad film. She has acted in a new ad for Tata Sky. The buyer bought it for a 50-minute advertisement for four languages ​​and Rs 5 crore. So, this girl is the sweetest South Indian beauty. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com