ഇത്ര സുന്ദരിയായിരുന്നുവോ എന്ന് ചോദിക്കരുത്‌; ബാഹുബലിയിലെ രാജമാത ശിവകാമി പുതിയ രൂപത്തിലാണ്

രാജാമാതയുടെ രൂപത്തിലായിരിക്കും എല്ലാവരുടേയും മനസില്‍ രമ്യ ഉള്ളതെങ്കില്‍ മോഡേണ്‍ ലുക്കിലെ രമ്യ നമ്മളെ അതിശയിപ്പിക്കും
ഇത്ര സുന്ദരിയായിരുന്നുവോ എന്ന് ചോദിക്കരുത്‌; ബാഹുബലിയിലെ രാജമാത ശിവകാമി പുതിയ രൂപത്തിലാണ്

ബോക്‌സ് ഓഫീസില്‍ ഭൂകമ്പം തീര്‍ത്ത ബാഹുബലിയില്‍ എല്ലാവരേയും അതിശയിപ്പിച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് രാജ മാത ശിവകാമി. ശ്രീദേവിക്കായി രാജമൗലി ആദ്യം കരുതി വെച്ച രാജ മാതയുടെ വേഷം രമ്യാ കൃഷ്ണനിലേക്ക് എത്തിയത് നന്നായെന്ന് രാജമൗലിയും പ്രേക്ഷകരും ഒരേ പോലെ പറഞ്ഞു. 

അങ്ങിനെ ബാഹുബലിയില്‍ തകര്‍ത്തഭിനയിച്ചതിന് ശേഷം വീണ്ടും മേക്ക് ഓവറിലൂടെ എല്ലാവരേയും ഞെട്ടിക്കുകയാണ് രമ്യാ കൃഷ്ണന്‍. ജെഎഫ്ഡബ്ല്യുന്റെ കവര്‍ പേജില്‍ രമ്യയാണ്. രാജാമാതയുടെ രൂപത്തിലായിരിക്കും എല്ലാവരുടേയും മനസില്‍ രമ്യ ഉള്ളതെങ്കില്‍ മോഡേണ്‍ ലുക്കിലെ രമ്യ നമ്മളെ അതിശയിപ്പിക്കും. 

ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മാഗസിനാണ് ജെഎഫ്ഡബ്ല്യു. ബാഹുബലി പോലൊരു സിനിമ തന്റെ ജീവിതത്തില്‍ ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് അഭിമുഖത്തില്‍ രമ്യ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com