കങ്കണ മാസ് അല്ല, മരണ മാസാണ്; സെപ്റ്റംബര്‍ 15 മുതല്‍ കങ്കണ തകര്‍ക്കും, സിമ്രാന്റെ ട്രെയിലര്‍ കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2017 01:08 PM  |  

Last Updated: 09th August 2017 03:22 PM  |   A+A-   |  

kangana

ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ഹണിമൂണിനിറങ്ങി പാരിസും, ആംസ്റ്റര്‍ഡാമും കണ്ട് തിരിച്ചെത്തിയ പെണ്ണിപ്പോ വീണ്ടും വന്നിരിക്കുകയാണ്. ചൂതാട്ടവും, മോഷണവുമൊക്കെയാണ് ഇപ്പോള്‍ കയ്യിലുള്ളത്. ക്യൂനില്‍ തകര്‍ത്തഭിനയിച്ച് ദേശീയ അവാര്‍ഡ് വീട്ടിലേക്ക് കൊണ്ടുപോയത് പോലൊരു വരവാണ് സിമ്രാനിലുമെന്ന് ട്രെയിലര്‍ കണുമ്പോള്‍ തന്നെ വ്യക്തം. സെപ്റ്റംബര്‍ 15 മുതല്‍ കങ്കണ തകര്‍ക്കും...

ഒരു നിയന്ത്രണവുമില്ലാതെ തുറന്ന് പറക്കാന്‍ കൊതിക്കുന്നത് കൊണ്ടാണോ, സാധനങ്ങള്‍ കാണുമ്പോള്‍ സ്വന്തമാക്കാന്‍ ആഗ്രഹമുള്ളതിനാലാണോ, മോഷണം കങ്കണയുടെ കൂടെയുണ്ട്. ട്രെയിലറിന്റെ അവസാനം പൊലീസ് കങ്കണയെ പിന്തുടരുന്നതും കാണാം. പക്ഷെ അവസാനം ഗ്ലാസില്‍ ഷ്യാംപെയിന്‍ നിറച്ച് ആര്‍ക്കൊക്കെയോ നേരെ നീട്ടുന്ന ചിരിക്ക് പിന്നില്‍ എന്താണെന്ന് അറിയാന്‍ സെപ്റ്റംബര്‍ 15 വരെ കാത്തിരിക്കണം. 

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ രംഗൂണ്‍ ബോക്‌സ് ഓഫീസില്‍ കങ്കണയ്ക്ക് വലിയ വിജയം നേടിക്കൊടുത്തില്ലെങ്കിലും, ജാന്‍ബാസ് ജുലിയയിലെ പ്രകടനം കങ്കണയ്ക്ക് വിമര്‍കരുടെയടക്കം പ്രശംസ നേടിക്കൊടുത്തിരുന്നു.