മധുര ശബ്ദത്തിന്റെ ബാഹുബലി എ.ആര്‍.റഹ്മാനൊപ്പം പാടും; റഹ്മാന്‍ ക്ഷണിച്ചെന്ന് വൈഷ്ണവ്

ഓഗസ്റ്റ് 20ന് ചെന്നൈയില്‍ നടക്കുന്ന ഷോയില്‍ പാടാന്‍ റഹ്മാന്‍ തന്നെ ക്ഷണിച്ചിരിക്കുകയാണ്
മധുര ശബ്ദത്തിന്റെ ബാഹുബലി എ.ആര്‍.റഹ്മാനൊപ്പം പാടും; റഹ്മാന്‍ ക്ഷണിച്ചെന്ന് വൈഷ്ണവ്

മധുര ശബ്ദത്തിന്റെ ബാഹുബലി ഇനി എ.ആര്‍.റഹ്മാനൊപ്പം പാടും. സീടിവിയിലെ സരിഗമപ ലിറ്റില്‍ ചാംപ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഇന്ത്യയൊട്ടാകെ ഇളക്കിമറിച്ച വൈഷ്ണവ് ഗിരീഷ്‌, താന്‍ റഹ്മാനുമൊരുമിച്ച് പാടാന്‍ പോകുന്ന കാര്യമാണ് ഇപ്പോള്‍ ആരാധകരെ അറിയിക്കുന്നത്. 

ഓഗസ്റ്റ് 20ന് ചെന്നൈയില്‍ നടക്കുന്ന ഷോയില്‍ പാടാന്‍ റഹ്മാന്‍ തന്നെ ക്ഷണിച്ചിരിക്കുകയാണെന്ന് വൈഷ്ണവ് പറയുന്നു. ഇളയദളപതി വിജയും ഷോയ്ക്കുണ്ടാകും. ഇതില്‍ കൂടുതല്‍ എന്താണ് ലഭിക്കേണ്ടത്! എക്കാലവും മനസില്‍ കൊണ്ടുനടന്ന സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്, തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നതെന്നും വൈഷ്ണവ് ഫേസ്ബുക്കില്‍ കുറിച്ചു. 

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ വൈഷ്ണവിന്റെ പ്രകടനം ജഡ്ജസിനെ മാത്രമല്ല, സമൂഹമാധ്യമങ്ങളെ ഒന്നാകെ ഇളക്കിമറിച്ചിരുന്നു. ഓഡിഷന്‍ റൗണ്ടില്‍ തന്നെ ബിന്‍ തേരേ എന്ന ഗാനം പാടി വൈഷ്ണവ് തന്റെ വരവറിയിച്ചു. രണ്ടാം റൗണ്ടില്‍ കിങ് ഖാനെ എടുത്തുയര്‍ത്തി വൈഷ്ണവ് മല്ലൂസിന്റെ ശക്തിയും തെളിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com