ബെഡ്‌റെസ്റ്റ് പാരയായി.. സണ്ണി ലിയോണിനെ കാണാന്‍ കൂടി കഴിഞ്ഞില്ല: സന്തോഷ് പണ്ഡിറ്റ്

സുഖമില്ലാത്തെ ബെഡ്‌റെസ്റ്റ് എടുത്ത് കിടക്കുന്നതിനാല്‍ സണ്ണിലിയോണിനെ ഒന്ന് കാണാന്‍ കൂടി യോഗമില്ലാ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
ബെഡ്‌റെസ്റ്റ് പാരയായി.. സണ്ണി ലിയോണിനെ കാണാന്‍ കൂടി കഴിഞ്ഞില്ല: സന്തോഷ് പണ്ഡിറ്റ്

ആത്മവിശ്വാസം കൊണ്ട് മാത്രം മലയാള ചലച്ചിത്ര മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. വിരലില്‍ എണ്ണാവുന്നതില്‍ കൂടുതല്‍ മലയാളചിത്രങ്ങള്‍ അദ്ദേഹം എടുത്തതും ഈ ആത്മവിശ്വാസം കൊണ്ടുമാത്രം തന്നെ. 

തന്റെ ചിത്രത്തിന്റെ സംവിധാനവും ഗാനരചനയും അഭിനയവും എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന സന്തോഷിന്റെ പുതിയ ആഗ്രഹം സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുക എന്നതാണ്. അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇവിടെ ഇത്രയടുത്ത് കൊച്ചിയില്‍ വന്നിട്ട്കൂടി ഒന്ന് കാണാന്‍ കഴിയാത്ത സങ്കടവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ച്ചു.

സുഖമില്ലാത്തെ ബെഡ്‌റെസ്റ്റ് എടുത്ത് കിടക്കുന്നതിനാല്‍ സണ്ണിലിയോണിനെ ഒന്ന് കാണാന്‍ കൂടി യോഗമില്ലാ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. സന്തോഷിന്റെ വിവിധ സിനിമകളിലെ ഫോട്ടോയുടെ ഒപ്പം സണ്ണി ലിയോണിന്റെ ഫോട്ടോ കൂടി ചേര്‍ത്താണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

കേരളത്തിൽ പ്രമുഖ Hindi നടി സണ്ണി ലിയോൺ വന്നു, 
തിരിച്ചു പോയി എന്നറിഞ്ഞു.... അവരോടൊപ്പം ഒരു 
സിനിമയിൽ എന്കിലും അഭിനയിക്കണം എന്ന് വലിയ 
ആഗ്രഹം ഉണ്ടായിരുന്നേ....അതോ നടക്കുന്നില്ല....
മറിച്ച് അവരെ നേരിൽ കാണാനും പറ്റിയില്ല....കഷ്ടം...(പാവം ഞാൻ)...
(സുഖമില്ലാതെ bed rest എടുത്തത് പാരയായ് മക്കളേ...യോഗമില്ലാാാാ)

Pl comment over this issue....
By... Santhosh Pandit. (ഉരുക്കൊന്നുമല്ല പാവമാ )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com