മുന്‍ കാമുകിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; ജസ്റ്റിന്‍ ബീബറുടെ നഗ്നചിത്രങ്ങള്‍ പുറത്ത്‌

മുന്‍ കാമുകിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; ജസ്റ്റിന്‍ ബീബറുടെ നഗ്നചിത്രങ്ങള്‍ പുറത്ത്‌

2015ലെ ബീബറിന്റെ ബോറാ ബോറ വെക്കേഷന്‍ സമയത്തെ ചിത്രങ്ങളാണ് ഹാക്കര്‍മാര്‍ ആയുധമാക്കിയത്

അമേരിക്കന്‍ ഗായികയും നടിയുമായ സെലേന ഗോമസുമായി പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ വേര്‍പിരിഞ്ഞപ്പോള്‍ ഇരുവരുടേയും ആരാധകര്‍ക്ക് അത് സഹിക്കാനാകുമായിരുന്നില്ല. ഇരുവരും വേര്‍ പിരിഞ്ഞ് ഒരു വര്‍ഷത്തിന് ഇപ്പുറം സെലേനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത ജസ്റ്റിന്‍ ബീബറിന്റെ നഗ്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയാണ് ഹാക്കര്‍മാര്‍. 

സെലേനയുടെ അക്കൗണ്ടിലുണ്ടായിരുന്ന ബീബറിന്റെ നഗ്നചിത്രങ്ങളാണ് ഹാക്കര്‍മാര്‍ സെലേനയുടെ തന്നെ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. 

2015ലെ ബീബറിന്റെ ബോറാ ബോറ വെക്കേഷന്‍ സമയത്തെ ചിത്രങ്ങളാണ് ഹാക്കര്‍മാര്‍ ആയുധമാക്കിയത്. ആഗസ്റ്റ് 29ന് ഹാക്ക് ചെയ്യപ്പെട്ട സെലേനയുടെ അക്കൗണ്ട് ഇപ്പോള്‍ തിരിച്ചുപിടിച്ച് ബീബറിന്റെ നഗ്നചിത്രങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരമാണ് സെലേന. 125 മില്യണ്‍ ഫോളോവേഴ്‌സാണ് ഇരുപത്തിയഞ്ചുകാരിയായ സെലേന ഗോമസിനെ പിന്തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com