രാജ്യം കത്തുമ്പോള്‍ സിനിമ കാണാന്‍ ആവശ്യപ്പെട്ടു, ഇപ്പോഴിതാ മഴക്കെടുത്തിക്കിടയിലും; സ്ഥലകാല ബോധം താരങ്ങള്‍ക്കില്ലേ?

ദുരന്തം നേരിടുന്ന സമയത്തും സിനിമയുടെ പ്രമോഷന് ശ്രമിക്കുന്ന സിദ്ധാര്‍ഥിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്
രാജ്യം കത്തുമ്പോള്‍ സിനിമ കാണാന്‍ ആവശ്യപ്പെട്ടു, ഇപ്പോഴിതാ മഴക്കെടുത്തിക്കിടയിലും; സ്ഥലകാല ബോധം താരങ്ങള്‍ക്കില്ലേ?

മുംബൈ: ആള്‍ദൈവം ഗുര്‍മീത് റാം റഹീം പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ രാജ്യം അസ്വസ്ഥമായിരിക്കെയായിരുന്നു ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ട്വീറ്റ്. ഹരിയാനയിലുള്ള ജനങ്ങള്‍ സുരക്ഷിതരായിരിക്കുക, നിങ്ങള്‍ക്ക് ഞങ്ങളുടെ സിനിമ ഉടനെ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. 

ഇപ്പോഴിതാ കനത്ത മഴ വിതച്ച പ്രളയത്തില്‍ നിന്നും മുംബൈ തിരിച്ചു വരാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ് വീണ്ടും വരുന്നത്. മുംബൈക്കാരോട് സുരക്ഷിതരായി ഇരിക്കാന്‍ പറയുന്ന സിദ്ധാര്‍ഥ് തന്റെ സിനിമ കാണാന്‍ പോകണമെന്ന് ആരാധകരോട് ആവശ്യപ്പെടുന്നുമുണ്ട്. 

ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിച്ച ഈ രണ്ട് സന്ദര്‍ഭങ്ങളിലും സിദ്ധാര്‍ഥിന് തന്റെ സിനിമയെ കുറിച്ച് മാത്രമെ ചിന്തയുള്ളു എന്ന് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ദുരന്തം നേരിടുന്ന സമയത്തും സിനിമയുടെ പ്രമോഷന് ശ്രമിക്കുന്ന സിദ്ധാര്‍ഥിനെതിരെ ഒരു ദാക്ഷിണ്യവും ഇല്ലാതെയാണ് ട്രോളുന്നത്.

ജെന്‍ഡില്‍മാന്‍ എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയാണ് സിദ്ധാര്‍ഥിന്റെ പരാക്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com