മലയാളികളുടെ സ്‌നേഹത്തില്‍ അലിഞ്ഞ് സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക്; തെലുങ്ക് സിനിമയില്‍ നായികയാവും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2017 04:31 PM  |  

Last Updated: 03rd December 2017 04:31 PM  |   A+A-   |  

sunny_leone

ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിനോടുള്ള ആരാധന നമ്മള്‍ കണ്ടതാണ്. കേരളത്തില്‍ എത്തിയ താരത്തെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹരമാണെന്ന് മനസിലാക്കിയതോടെ താരത്തെ ഇവിടേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു സിനിമ പ്രവര്‍ത്തകര്‍. എന്തായാലും ഈ ഉദ്യമത്തില്‍ വിജയിച്ചിരിക്കുകയാണ് തെലുങ്ക് സിനിമലോകം. ടോളിവുഡിലേക്ക് രംഗപ്രവേശം ചെയ്യാന്‍ താരം തയാറെടുത്തതായാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ പ്രണയാധുരയായ സണ്ണിയെ ആയിരിക്കില്ല പകരം യുദ്ധമുഖത്ത് നില്‍ക്കുന്ന ധീര വനിതയെയായിരിക്കും ആദ്യ തെലുങ്ക് സിനിമയില്‍ കാണുക. യുദ്ധ സിനിമയാണ് സണ്ണിയെ വെച്ച് ചെയ്യുന്നത്. പേര് നിശ്ചയിക്കാത്ത സിനിമയ്ക്ക് വേണ്ടി താരത്തിന് ചില കഠിനമായ ആയോധനമുറകള്‍ പരിശീലിക്കേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരത്തെ കുതിര സവാരിക്കും അയോദനകലകളും പരിശീലിപ്പിക്കുന്നതിനുവേണ്ടി ഒരു പരിശീലകനെ ആന്ധ്ര പ്രദേശില്‍ നിന്ന് മുംബൈയിലേക്ക് അയക്കും.

ബ്രഹ്മാണ്ഡ ചിത്രത്തിനായി 150 ദിവസത്തെ കോള്‍ ഷീറ്റാണ് സണ്ണി നല്‍കിയിരിക്കുന്നത്. തമിഴ് തെലുങ്ക് മലയാളം ഹിന്ദി എന്നീ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ പേര് അടുത്തു തന്നെ പുറത്തുവിടും. മുന്‍പ് തമിഴ്ചിത്രത്തിന്റെ ഐറ്റം സോങ്ങില്‍ സണ്ണി അഭിനയിച്ചിട്ടുണ്ട്.