അഭിനേതാക്കള്‍ക്ക് സാമൂഹ്യ ഉത്തരവാദിത്വമൊന്നുമില്ലേ? പാര്‍വതിയെ പിന്തുണച്ച് രേവതി

അഭിനേതാക്കള്‍ക്ക് സാമൂഹ്യ ഉത്തരവാദിത്വമൊന്നുമില്ലേ? പാര്‍വതിയെ പിന്തുണച്ച് രേവതി
അഭിനേതാക്കള്‍ക്ക് സാമൂഹ്യ ഉത്തരവാദിത്വമൊന്നുമില്ലേ? പാര്‍വതിയെ പിന്തുണച്ച് രേവതി

സബയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം അസ്വസ്ഥജനകമാണെന്ന് നടി രേവതി. സ്ത്രീകള്‍ക്കെതിരായ ട്രോളുകള്‍ സമീപകാലത്ത് പുതിയൊരു പ്രവണതയായി വന്നിരിക്കുകയാണെന്ന് രേവതി സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

അതിരുകളില്ലാത്ത സ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടില്‍ സ്ത്രീകളുടെയും അവരുടെ അഭിപ്രായങ്ങളുടെയും കാര്യത്തില്‍ അതില്ലാതാവുകയാണെന്ന് രേവതി പറഞ്ഞു. സ്ത്രീദൈവങ്ങളെ ആരാധിക്കുന്ന നാട്ടില്‍ സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്കു സ്ഥാനമില്ലാത്ത അവസ്ഥയാണ്. 

സാമൂഹ്യമാധ്യമങ്ങളിലൂടെ സര്‍ഗാത്മകമായി പലതും ചെയ്യാമെന്നിരിക്കെ എന്തിനാണ് വസ്തുത ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ഒരാളെ ആക്രമിക്കാന്‍ അതുപയോഗിക്കുന്നതന്ന് രേവതി ചോദിച്ചു. ആര്‍ക്കും എന്തു പറയാവുന്നത ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. സ്ത്രീകളോട് ഒരു ആദരവുമില്ലാത്ത സംസ്‌കാര ശൂന്യമായ ഗോത്രമായി നാം മാറുകയാണോ? 

സിനിമകള്‍ ചെയ്യുമ്പോള്‍, അതിലെ സംഭാഷണങ്ങള്‍ പറയുമ്പോള്‍ അഭിനേതാക്കള്‍ക്ക് യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വവും ഇല്ലെന്നാണോ? ഈ രംഗത്ത് ഉന്നതമായ നിലയില്‍ എത്തിക്കഞ്ഞവര്‍ക്കു പ്രത്യേകിച്ചും? സിനിമ വിനോദാപാധിയാണെന്നാണ് പലപ്പോഴും കേള്‍ക്കുന്ന ഉത്തരം. ആക്ഷേപകരമായ ചിത്രീകരണങ്ങളും സംഭാഷണങ്ങളുമെല്ലാം വിനോദോപാധികള്‍ തന്നെയാണോയെന്ന് രേവതി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com