പാര്‍വതിയുടേത് വന്‍മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടാനുള്ള തന്ത്രം: നിഥിന്‍ രണ്‍ജി പണിക്കര്‍

പാര്‍വതിയുടേത് വന്‍മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടാനുള്ള തന്ത്രം: നിഥിന്‍ രണ്‍ജി പണിക്കര്‍

പാര്‍വതിയുടേത് വന്‍മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടാനുള്ള തന്ത്രം: നിഥിന്‍ രണ്‍ജി പണിക്കര്‍

ന്‍മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണ്, കസബയെയും മമ്മുട്ടിയെയും വിമര്‍ശിച്ചതിലൂടെ നടി പാര്‍വതി നടത്തിയതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍. ഇതു മറുപടി അര്‍ഹിക്കുന്നില്ല. പാര്‍വതിയെപ്പോലൊരു ആളോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും വനിത ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ നിഥിന്‍  പറഞ്ഞു.

 
അഭിമുഖത്തില്‍ നിഥിന്‍ പറഞ്ഞതിങ്ങനെ; 'ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വന്‍മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാനില്ല. പ്രതികരണം അര്‍ഹിക്കുന്ന നിലവാരം നടിയുടെ പരാമര്‍ശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അര്‍ഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.' 

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു നടന്ന ഓപ്പണ്‍ ഫോറത്തിലായിരുന്നു പാര്‍വതി ചിത്രത്തിനെതിരേയും മെഗാ താരത്തിനെതിരേയും രൂക്ഷമായ അഭിപ്രായ പ്രകടനവുമായി രംഗത്തുവന്നത്. ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്ന് മമ്മൂട്ടിയുടെ പേര് എടുത്ത് പറയാതെയാണ് പാര്‍വതി വിമര്‍ശിച്ചത്. ഒരു നായകന്‍ പറയുമ്പോള്‍ ഇത് മഹത്വവല്‍ക്കരിക്കുകയാണ്. മറ്റ് പുരുഷന്‍മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണിതെന്നും അവര്‍ പറഞ്ഞു. സിനിമ കണ്ടത് നിര്‍ഭാഗ്യകരമാണെന്നും പാര്‍വതി പറഞ്ഞിരുന്നു. 

പ്രമുഖ തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായിരുന്നു കസബ. സിനിമ ഇറങ്ങിയപ്പോള്‍ തന്നെ ഇതിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com