മലയാളികളുടെ പ്രിയതാരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചു

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.
മലയാളികളുടെ പ്രിയതാരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചു

മലയാളികളുടെ പ്രിയതാരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചു. ഏറെ കാലമായി പ്രണയത്തിലായിരുന്ന കന്നഡ യുവനിര്‍മ്മാതാവ് നവീനുമായിട്ടാണ് ഭാവനയുടെ വിവാഹം. ഡിസംബര്‍ 22 വെളളിയാഴ്ച തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങുകളോടെയായിരിക്കും  വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.

മാര്‍ച്ച് 9 നായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവീട്ടുകാരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭാവനയുടെ ആദ്യ കന്നട ചിത്രമായ റോമിയോ നവീനാണ് നിര്‍മ്മിച്ചത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. എന്നാല്‍ അച്ഛന്റെ വിയോഗത്തിന് പിന്നാലെ വിവാഹം നീട്ടിവെക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com